കോഴിക്കോട്: യുവമോര്‍ച്ച സംഘടിപ്പിക്കുന്ന ആരോഗ്യ സേതു മെഗാക്യാമ്പയിന് തുടക്കമായി. അഞ്ചു ദിവസം കൊണ്ട് പത്തുലക്ഷം പേരെ പങ്കാളികളാക്കുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ഫോണില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് നിര്‍വഹിച്ചു. ആരോഗ്യ സേതു ആപ് കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതാണെന്ന് പി.ടി. ഉഷ അഭിപ്രായപ്പെട്ടു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന്, ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ്, ഉണ്ണികൃഷ്ണന് മുത്താമ്പി, സി.പി. രവി, അബിന്‍ അശോക്, പ്രഭാകരന്, അംബിക തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പയിന് 22ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: