Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യ കുതിക്കും കിതപ്പില്ലാതെ

ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം കുടിയേറ്റ തൊഴില്‍ ഉള്‍പ്പെടെ വ്യത്യസ്ഥമായ മേഖലകള്‍ക്കെല്ലാം ആവശ്യാനുസരണം പദ്ധതിയും പണവും അനുവദിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 03:00 am IST
in Editorial

സമ്പന്ന രാജ്യങ്ങള്‍ക്കുപോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പദ്ധതികളും പരിഷ്‌ക്കാരങ്ങളുമാണ് ഇന്ത്യ ഇന്ന് മുന്നോട്ടു വച്ചത്. കോവിഡ് 19 വരുത്തിയ കെടുതികളെ സമര്‍ത്ഥമായി അതിജീവിക്കാനുള്ള ഹ്രസ്വവും ദീര്‍ഘവുമായ നടപടികള്‍ പുരോഗമിക്കുമ്പോള്‍ വിസ്മയത്തോടെ മാത്രമേ ലോകത്തിനത് വീക്ഷിക്കാന്‍ സാധിക്കൂ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി, ജീവനുകള്‍ തകര്‍ത്തെറിയുകയും ജീവിതങ്ങള്‍ താറുമാറാവുകയും ചെയ്യുമ്പോള്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം ലക്ഷങ്ങളും മരണങ്ങള്‍ പതിനായിരങ്ങളുമായി എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സ്ഥാനം ഏറെ പിറകിലായത് കഠിന പ്രയത്‌നങ്ങള്‍ കൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിമാരും ആരോഗ്യപ്രവര്‍ത്തകരും ഇതിനായി സഹിച്ച ത്യാഗങ്ങള്‍ വിസ്മരിക്കാനാവില്ല. ഇതിനെയൊക്കെ ലഘൂകരിക്കാനും പരിഹസിക്കാനും ശ്രമിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കോവിഡ് 19 ഉണ്ടാക്കിയ ദുരന്തം സര്‍വ്വമേഖലയ്‌ക്കും ആഘാതമാണുണ്ടാക്കിയത്. അതിനെ മറികടക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ കൊണ്ടേ സാധിക്കൂ. അത് ബോധ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പല മേഖലയിലെയും വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന് മുമ്പു തന്നെ ആരോഗ്യ മേഖലയ്‌ക്ക് 30,000 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് 1.7 കോടിയുടെ പാക്കേജ് ആദ്യം പ്രഖ്യാപിച്ചു. കൂടാതെ വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിന് റിസര്‍വ്വ് ബാങ്കിന്റെ ആറ് ലക്ഷം കോടിയോളം രൂപയുടെ വായ്‌പാനയവും പ്രഖ്യാപിച്ചു. ഒടുവില്‍ രണ്ടാംഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ രാഷ്‌ട്രത്തോടുള്ള പ്രക്ഷേപണം വഴി 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. അത് എങ്ങനെയെല്ലാം ഏതെല്ലാം മേഖലകളില്‍ എന്നൊക്കെ ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വിശദീകരിച്ചത് അഞ്ചുദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്. പതിനായിരം കോടിയോളം രൂപ കൂടുതല്‍ നീക്കി വയ്‌ക്കുന്ന സ്ഥിതിയുമുണ്ടായി.

നാലാംദിനത്തില്‍ ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വേ്യാമയാനം തുടങ്ങിയ മേഖലകളില്‍ ഊര്‍ജിത സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്ര തീരുമാനം വന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ അഴിച്ചുവിടാനുള്ള വ്യഗ്രതയാണ് കണ്ടത്. പൊതുമേഖല വിറ്റു തുലയ്‌ക്കാനും സ്വകാര്യ മേഖലയെ താലോലിക്കാനുമെന്നൊക്കെ ആരോപണം വന്നു. ബിജെപി സ്വകാര്യ മേഖലയെ ശത്രുതയോടെ കാണുന്ന പ്രസ്ഥാനമല്ല. കരുതലോടെ എല്ലാ മേഖലയേയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ തുറന്ന സമീപനം തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവല്‍ക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനവും മുതല്‍മുടക്കും ചേര്‍ത്താല്‍ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികള്‍. കാര്‍ഷികോല്‍പന്ന വിപണിയില്‍ ഉദാരവല്‍ക്കരണത്തിന് അവശ്യസാധന നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവസത്തെ കേന്ദ്ര തീരുമാനം.

കാര്‍ഷിക മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികള്‍. ചെറുകിട കര്‍ഷകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്. ഏഴുമേഖലകളിലുമായി ബന്ധപ്പെട്ട അവസാനഘട്ടത്തിലെ വിശദീകരണം കൂടി വന്നപ്പോള്‍ കേന്ദ്രതീരുമാനം സമഗ്രവും സമ്പൂര്‍ണവും സര്‍വ്വ സ്പര്‍ശിയുമായി.  

ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം കുടിയേറ്റ തൊഴില്‍ ഉള്‍പ്പെടെ വ്യത്യസ്ഥമായ മേഖലകള്‍ക്കെല്ലാം ആവശ്യാനുസരണം പദ്ധതിയും പണവും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങളുടെ ആവലാതികളും പരിഗണിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. കേരളത്തിന്റെ മുഖ്യ പരാതി വായ്‌പാ പരിധി ഉയര്‍ത്തുന്നില്ല എന്നതായിരുന്നു. റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റിന് പുറമെ രണ്ട് ശതമാനം ഉയര്‍ന്ന വായ്‌പാ പരിധിയുമാണ് ചോദിച്ചത.് 12,390 കോടി രൂപ റവന്യൂ നഷ്ടം നികത്താന്‍ ഗ്രാന്റ് അനുവദിക്കുകയും ആവശ്യപ്പെട്ടതുപോലെ വായ്‌പാ പരിധി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അതിന് വ്യവസ്ഥകളും  നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്ര ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനിച്ച കേന്ദ്രം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പുതിയ പ്രഖ്യാപനവും മുന്നോട്ടു വച്ചിരിക്കുന്നു. എല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഒരു കിതപ്പുമില്ലാതെ രാജ്യം കുതിക്കുക തന്നെ ചെയ്യും. ഇതിനിടയില്‍ ഇടങ്കോലിടാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

India

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

ടിഎംസിയുടെ പെട്ടിയിൽ അടുത്ത ആണി ; അനധികൃത സ്വത്ത് സമ്പാദനമാർഗ്ഗങ്ങൾക്ക് പൂട്ടിട്ടു ; എല്ലാ പണപ്പിരിവ് കേന്ദ്രങ്ങളും അടച്ചു പൂട്ടി

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.