തിരുവനന്തപുരം: ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്ത് ബിജെപി. വിദേശകാര്യമന്ത്രി വി.മുരളീധരന്റെയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഇടപെടലിനൊടുവിലാണ് മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് എത്തുന്നത്.
ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ലിജി മോള് ജോണും, മഞ്ജു കൃഷ്ണന് കുട്ടിയും തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കി കെ.സുരേന്ദ്രന് കത്തയച്ചിരുന്നു. ജോലി നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടന്നുമായിരുന്നു കത്ത്. ഈ കത്ത് വിദേശകാര്യമന്ത്രിക്ക് കൈമാറുകയും പ്രശ്നത്തില്‍ ഇടപെടുകയുമായിരുന്നു. ഇവരെ ഉടന്‍ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് വി. മുരളീധരന് വ്യക്തമാക്കി.
ഇന്ത്യയില്‍ കുടുങ്ങിയ ഇസ്രായേലി പൗരന്മാരുമായി ഒരു വിമാനം 25-ാം തീയതി ടെല്‍ അവീവിലേക്ക് പോകുന്നുണ്ട്. ഈ വിമാനം തിരികെ വരുമ്പോള്‍ അവിടെ കുടുങ്ങിയവരെ അതില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 60 ഓളം മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനായി ഇസ്രായേലില്‍ ഉണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വിമാനം ഡല്ഹിയിലേക്കാണെങ്കിലും മലയാളികളെ കേരളത്തില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും വി. മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: