Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പിണറായി പറഞ്ഞതെല്ലാം കള്ളം; കഴിവുകേട് മറയ്‌ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുന്നു; വകുപ്പ് മന്ത്രിയെ വായ തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി

മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയുടെ പങ്കുപറ്റുന്നയാളായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നു വന്നപ്പോഴാണ് അവരെ ഹൈജാക്ക് ചെയ്ത് നേട്ടങ്ങള്‍ തന്റെ പട്ടികയിലാക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനവുമായി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 08:24 pm IST
in BJP

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാം സജ്ജമാക്കി എന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇത്രവേഗത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കുമെന്ന പ്രതീക്ഷ പിണറായി വിജയനുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയുടെ പങ്കുപറ്റുന്നയാളായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായിവിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, അതല്ലെങ്കില്‍ അപര്യാപ്തതകള്‍ സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയുടെ പങ്കുപറ്റുന്നയാളായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നു വന്നപ്പോഴാണ് അവരെ ഹൈജാക്ക് ചെയ്ത് നേട്ടങ്ങള്‍ തന്റെ പട്ടികയിലാക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനവുമായി രംഗത്തെത്തിയത്. വകുപ്പുമന്ത്രിയെ വായതുറക്കാനനുവദിക്കാതെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര വിദേശകാര്യവകുപ്പിനെ കുറ്റപ്പെടുത്തുന്നത് സ്വന്തം പൂച്ച് പുറത്തായപ്പോഴാണ്.

പ്രവാസികള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടെയെല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. കേന്ദ്രം കേരളത്തോട് ഇവിടുത്തെ സജ്ജീകരണങ്ങളെ കുറിച്ച് പലതവണ ആരാഞ്ഞപ്പോഴും എല്ലാം സജ്ജമാണെന്നാണ് മറുപടി നല്‍കിയത്. വിദേശത്തു നിന്നുവരുന്നവരെ 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തിലാക്കണമെന്നത് കോവിഡ് പടരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അതില്‍ വെള്ളം ചേര്‍ത്തു. നിരീക്ഷണ ദിവസം വെട്ടിക്കുറച്ചതു കൂടാതെ കൂടുതലാള്‍ക്കാരെ വീടുകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. ഒന്നേകാല്‍ ലക്ഷത്തിലധികം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എങ്ങും കാര്യമായ സജ്ജീകരണങ്ങളൊന്നുമൊരുക്കാതെ വിടുവായത്തം പറയുകയാണുണ്ടായത്.  

കേന്ദ്രസര്‍ക്കാര്‍ ഇത്രവേഗത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കുമെന്ന പ്രതീക്ഷ പിണറായി വിജയനുണ്ടായിരുന്നില്ല. വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളും വരാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് കേരളം. പ്രവാസികള്‍ക്കായി കണ്ണീരൊഴുക്കിയവര്‍ അവരെ വഞ്ചിക്കുകയാണ്. രോഗ നിരീക്ഷണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തതിലൂടെ കേരളം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. കൊറോണയുടെ മൂന്നാം ഘട്ടവ്യാപനം അപകടകരമായിരിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. അതിവേഗം രോഗം പടരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: അധ്യക്ഷന്‍bjpസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.