ന്യൂദല്‍ഹി: ഷൂട്ടിങ് താരം അഞ്ജും മൗദ്ഗില്ലിനെ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന അവാര്‍ഡിന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തു.
മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡിന് ജസ്പാല്‍ റാണയേും ശുപാര്‍ശ ചെയ്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജസ്പാല്‍ റാണയെ ഈ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തുന്നത്. ദേശീയ ഷൂട്ടിങ് താരങ്ങളായ സൗരഭ് ചൗധരി, അഭിഷേക് വര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു.
ഇുപത്തിയാറുകാരിയായ അഞ്ജും മൗദ്ഗില്‍ 2008 ലാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് അഞ്ജും.
















