ലണ്ടന്‍: ലോകത്തെമ്പാടും കോവിഡ് രോഗം പരത്താന്‍ കാരണമായത് അതിന്റെ പ്രഭാവകേന്ദ്രമായ ചൈനയുടെ ക്രൂരതയെന്ന് പുതിയ കണ്ടെത്തല്‍. കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണായകമായ ജനുവരിയില്‍ തന്നെ രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനും പ്രതിരോധ നടപടികള്‍ ആരംഭിക്കാനും ലോക ആരോഗ്യ സംഘടന തയാറെടുത്തിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് നല്കുന്നതില് നിന്ന് ലോകആരോഗ്യ സംഘടനയെ ചൈന സമ്മര്‍ദം ചെലുത്തി വിലക്കിയെന്നാണ് അമേരിക്കന്‍ ചാരസംഘടന സിഎഎ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചാല്‍ ലോക ആരോഗ്യസംഘടനയ്ക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തുമെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന അറിയിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിര്‍ണായകമായ ജനുവരി മാസത്തില്‍ യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയായിരുന്നു ചൈന. ഈ സമയത്ത് ലോകത്തെമ്പാടും രോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് കൊറോണ വൈറസ് വ്യാപനം നല്ലതോതില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇതേകാര്യം ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തിപരമായി ലോകാരോഗ്യസംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസിനെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് രഹസ്യാന്വേഷ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് മനുഷ്യരില്‍ നിന്ന് അതിവേഗം മറ്റുള്ളവരിലേക്ക് പടരുമെന്നും മഹാമാരിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമാണ് ചൈനയുടെ വിരട്ടലിന്റെ ഫലമായ ലോകാരോഗ്യസംഘടന നടത്താതിരുന്നത്.
മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് – ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്. അതിനാല്‍ ചൈനീസ് സമ്മര്‍ദം മറികടന്ന് തീരുമാനമെടുക്കാന്‍ ടെഡ്രോസിനാവില്ല. ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് നേരത്തേ ഉയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വിവിധരാജ്യങ്ങള്‍ പങ്കുവയ്ക്കുയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പരസ്യമായി പറയുകയും ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ സന്ദര്‍ഭത്തില്‍ ലോക ആരോഗ്യ സംഘടന ചൈനയുടെ താളത്തിനൊത്തു തുള്ളി എന്ന ആരോപണം വെറും രാഷ്ട്രീയ ആരോപണം അല്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വലിയ വിപത്താകുമെന്ന് പ്രഖ്യാപിക്കാന്‍ ഒരു മാസം വൈകിയതിന് വിശദീകരണം ഇല്ല. അപ്പോഴും വൈറസിനെ നേരിടാന്‍ ചൈന എടുത്ത നടപടികളെ പുകഴ്ത്തുകയും ആഗോള വ്യാപനം തടയാന്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ടെഡ്രോസ്. ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ സഹായിക്കാനും രോഗവ്യാപനം ചൈനയില്‍ ഒതുക്കി നിര്‍ത്താനുമാണ് ശ്രമിച്ചതെന്നായിരുന്നു ന്യായം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: