കോഴിക്കോട്: പുതിയങ്ങാടി പ്രദേശത്ത് ഒന്‍പത് ദിവസ മായി കുടിവെള്ളം ലഭിക്കാ ത്തതിനെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വാട്ടര്‍ അതോ റിറ്റി അസിസ്റ്റന്റ് എക്സിക്യു ട്ടീവ് എഞ്ചിനീയറെ ഉപരോ ധിച്ചു. ബിജെപി കോഴി ക്കോട് നോര്‍ത്ത് നിയോ ജക മണ്ഡലം കമ്മറ്റിയുടെ നേതൃ ത്വത്തിലാണ് സരോവരത്തെ വാട്ടര്‍ അതോറിറ്റി ഓഫീ സിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫിസര്‍ പി.ടി. സുനില്‍ കുമാറിനെ ഉപരോധിച്ചത്.
ബിജെപി നോര്‍ത്ത് മണ്ഡലം നേതാ ക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന ത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാ നിപ്പിച്ചു. ഉപരോധ ത്തിന് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി പി. രജിത് കുമാര്‍, സെക്രട്ടറി എന്‍.പി. പ്രകാശന്, ട്രഷറര്‍ വിജിത്ത് കുമാര്‍, പുതിയ ങ്ങാടി ഏരിയ പ്രസിഡണ്ട് ടി. ഷിജു, ജനറല്‍ സെക്രട്ടറി എസ്.പി. സബീഷ്, വെസ്റ്റ് ഹില്‍ ഏരിയ പ്രസി ഡണ്ട് പി.എം. അനൂപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: