തിരുവനന്തപുരം: ട്രെയിനില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രയും തടസ്സപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെ ടിക്കറ്റിനോടൊപ്പം സംസ്ഥാനം നിഷ്കര്‍ച്ചിട്ടുള്ള പാസും വേണമെന്ന വാശിയുമായാണ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദിവസങ്ങളായി നരക യാതന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുയാണ് സര്‍ക്കാര്‍
പാസ് ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്. നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും ആക്കി. ഈ സംവിധാനം റെയില്‍വെ സ്റ്റേഷനിലും നടപ്പിലാക്കാവുന്നതേയുള്ളൂ. ലോക്ഡൗണ്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. നിരവധി പേര് സ്വന്തം സംസ്ഥാനത്തേക്ക് കടന്ന് വരാന്‍ അഭയാര്‍ഥികളെ പോലെ അതിര്‍ത്തിയില്‍ ദിവസവും കാത്തു നില്‍ക്കുമ്പോഴാണ് ട്രെയിനില്‍ വരാനും അനുവദിക്കില്ലാ എന്ന പിന്തിരിപ്പന് നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും രംഗത്ത് വന്നിരിക്കുന്നത്.
ട്രെയിനില്‍ വരുന്നവര്‍ക്ക് നിബന്ധനകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ കൊറോണ ജാഗ്രത പോര്‍ട്ടലായ രീ്ശറ19ഷമഴൃമവേമ.സലൃമഹമ.ിശര.ശി ല്‍ അപേക്ഷിക്കണം. പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനകം ഏതു മാര്‍ഗം വഴിയും അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍ മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകും. ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്, എത്തേണ്ട സ്റ്റേഷന്, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം. റെയില്‍വേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം പാസിനായി അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: