തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയെ പുനരുജീവിപ്പിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം. എംഎസ്എംഇ ഉടമയാണ് ഇതു സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചത്. ഗ്രാന്റോ സൗജന്യ തുകയോ നല്‍കാതെ എംഎസ്എംഇയെ പുനരുജീവിപ്പിക്കുകയാണ് വേണ്ടതെന്നും ഇതിനായി കേന്ദ്രം നടപടി കൈക്കൊള്ളണമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
നിവേദനത്തില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍
1. എഎസ്എംഇ പുനരാരംഭിക്കുന്നതിന് ആവശ്യമായ തുക സര്‍ക്കാര്‍ ഉറപ്പു നല്കുന്ന ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കണം. ഇത് കൊളാറ്ററല്‍ രഹിത വായ്പയായിരിക്കണം. എംഎസ്എംഇ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭ നിക്ഷേപത്തിന് പരിധി വയ്ക്കരുത്. പലിശ സബ്സിഡി ആവശ്യപ്പെടരുത്.
2.ലോക്ക്ഡൗണ്‍ നീക്കം ചെയ്യുകയാണെങ്കില്‍ ആറുമാസത്തേക്ക് അടയ്ക്കേണ്ട എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ഉടന്‍ പ്രഖ്യാപിക്കണം.
3. ബിസിനസ്സിന് സ്ഥിരത വന്ന ശേഷം അതിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ ലോണ്‍ അനുവദിക്കുക. ചെറിയ തോതില്‍ സര്‍ക്കാര്‍ ഗാരന്റിയോടെയാകണം ഈ ലോണ്‍.
4. എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കുക.
5. പ്രതിരോധം ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ചെലവുകളുടേയും 25 ശതമാനം ആഭ്യന്തര എംഎസ്എംഇ വഴി വേണം ചിലവഴിക്കാനെതിന് നിയമം കൊണ്ടു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: