Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം: ക്രൈം ബ്രാഞ്ചിന് വിട്ടു; ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍

ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച് പോലീസും മഠാധികാരികളും ഒരുമിച്ച് ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായും പരാതിയില്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 06:37 pm IST
in Kerala

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള  പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ കിണറ്റില്‍ ് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി. ജോണിന്റെ (21) മരിച്ചത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയക്കല്‍  നല്‍കിയ പരാതിയുടെ അടസ്ഥാനത്തിലാണ് നടപടി. ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്.ദിവ്യയുടെ ദുരൂഹമരണം ലോക്കല്‍ പോലീസ് മുന്‍വിധിയോട് കൂടി സ്വാധീനങ്ങള്‍ക്ക് വഴങ്ങി ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിരിക്കുന്നത് കൊണ്ടാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കേസനസ്വേഷണം കൈമാറണം  എന്ന്  ജോമോന്‍ എന്നാവശ്യപ്പെട്ടത്.  ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച് പോലീസും മഠാധികാരികളും ഒരുമിച്ച് ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന്  തെളിഞ്ഞതായും പരാതിയില്‍ പറഞ്ഞിരുന്നു.

ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം

മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ കിണറ്റില്‍ 2020 മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി. ജോണിന്റെ (21) മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത് സംബന്ധിച്ച് ദുരൂഹമരണത്തെ കുറിച്ച് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയാണിത്.   ദിവ്യയുടെ ദുരൂഹമരണം ലോക്കല്‍ പോലീസ് മുന്‍വിധിയോട് കൂടി സ്വാധീനങ്ങള്‍ക്ക് വഴങ്ങി ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിരിക്കുന്നത് കൊണ്ടാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കേസനസ്വേഷണം കൈമാറണം എന്നാവശ്യപ്പെടുന്നത്.  ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച് പോലീസും മഠാധികാരികളും ഒരുമിച്ച് ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

കിണറ്റില്‍ വീണ ദിവ്യയെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണപ്പെട്ടു എന്നാണ്  മെയ് 8 ലെ പത്രങ്ങളിലും തലേദിവസത്തെ ചാനലുകളിലും വാര്‍ത്ത വന്നത്.

തിരുവല്ല ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാറാണ് മേല്‍ പറഞ്ഞ രീതിയില്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാര്‍ത്ത നല്‍കി നടന്ന സംഭവം വഴി തിരിച്ച് വിട്ടതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ച്, മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്  മരണപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍ ആദ്യ ദിവസം തന്നെ പോലീസ് ശ്രമിച്ചത്. എന്നാല്‍ ദിവ്യയെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.  ഫയര്‍ഫോഴ്‌സ്  കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് പകല്‍ പോലെ വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  ആ വീഡിയോ ചിത്രീകരണം ഇതോടൊപ്പം ഹാജരാക്കുന്നു.  ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തില്‍  നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആണെന്നുള്ള കീഴ്‌വഴക്കം ലംഘിച്ച് കൊണ്ടാണ് എന്ന വസ്തുത ഈ ഘട്ടത്തില്‍ അങ്ങ് ഓര്‍ക്കേണ്ടതാണ്.  

മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതില്‍ ദുരൂഹത ഉണ്ട്. അതേ സഭയില്‍ പെട്ട കോണ്‍വെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്.  

മെയ് ഏഴാം തീയതി പോലീസ് നായയേയോ വിരലടയാള വിദഗ്‌ദ്ധരേയോ അന്നേ ദിവസം കൊണ്ട് വന്ന് അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് പ്രഹസനത്തിന് വേണ്ടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മെയ് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മിനിറ്റുകള്‍ക്കകം ചാനലുകളില്‍ ദിവ്യയുടേത് മുങ്ങിമരണമെന്ന വാര്‍ത്തയും നല്‍കി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഡിറ്റെല്‍ഡ് നോട്ട് ലഭിക്കണമെങ്കില്‍ മിനിമം ഒരാഴ്ച വേണ്ടി വരും.  ആത്മഹത്യയാക്കി മാറ്റി ലോക്ക് ഡൗണിന്റെ മറവില്‍ കേസ് എഴുതിത്തള്ളാനാണ് ലോക്കല്‍ പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണവും മുങ്ങിമരണമായിരുന്നു. പിന്നീട് അത് കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു.

ദിവ്യയെ ആരെങ്കിലും കിണറ്റില്‍ തള്ളിയിട്ടാലും ബോധം കെടുത്തിയ ശേഷം കൊണ്ടിട്ടാലും മുങ്ങിമരണമായിട്ടേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരത്തുള്ളൂ.  ദിവ്യയുടെ മരണം ദുരൂഹത മാറ്റി സത്യസന്ധമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കപ്പെടുകയുള്ളൂ.  സിസ്റ്റര്‍ അഭയയുടെ മരണവും കിണറ്റില്‍ മുങ്ങിമരണമായിട്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  പിന്നീടത് കൊലപാതകമാണെന്ന് സി.ബി.ഐ തെളിയിച്ചു.  പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.  സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയാണ് ദിവ്യയുടെ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ തോന്നുക. അഭയയുടെ ചിത്രത്തിലേക്ക് നോക്കുമ്പോഴും അതേ നിഷ്‌കളങ്കത കാണാമായിരുന്നു. അഭയ മരിക്കുമ്പോള്‍ 21 വയസ് അതേ പ്രായം തന്നെയാണ് ദിവ്യയ്‌ക്കും.

ദിവ്യയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ച സമയം എപ്പോഴാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ സുപ്രധാന മരണസമയം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ചസമയം എപ്പോഴാണെന്ന വിവരമാണ് കേസിലെ സുപ്രധാന തെളിവ്.  ദിവ്യ മരിച്ചത് രാത്രിയിലാണോ പുലര്‍ച്ചെയാണോ അതോ പകല്‍ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ്.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം  പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. 2020 മെയ് 9 നാണ് ദിവ്യയുടെ മൃതദേഹം ചുങ്കപ്പാറയില്‍ സെന്റ് ജോര്‍ജ്ജ് ഇടവകപള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകളാണ് ദിവ്യ.  ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്താത്തതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ആയതിനാല്‍ ദിവ്യയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ലോക്കല്‍ പോലീസിന് പ്രായോഗിക ബുദ്ധിമുട്ട് ഒരുപാട് ഉള്ളതിനാലും ലോക്കല്‍ പോലീസിന്റെ അന്വേഷണം നീതിപൂര്‍വ്വമല്ലായെന്ന് ആക്ഷേപം ഉയര്‍ന്നതിനാലും കേസ് അന്വേഷണം എത്രയും വേഗം സംസ്ഥാന ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ അങ്ങ് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  

അഭയ എന്ന  കന്യാസ്ത്രീക്ക് മരണാനന്തര നീതി ലഭിക്കാന്‍ വേണ്ടി കഴിഞ്ഞ 28 വര്‍ഷമായി നിരന്തരം നിയമ പോരാട്ടം നടത്തുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അങ്ങേയ്‌ക്ക് ഞാന്‍ ഈ പരാതി നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.