കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഒട്ടേറെ യാതനകളാണ് അതിര്‍ത്തികളില്‍ അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന അതിര് ത്തിയായ തലപ്പാടിയില്‍ അവര്‍ക്ക് സ്വാന്തനമേകി ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് യാത്രക്കാര്‍ക്ക് പൊതിച്ചോര്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ, സെക്രട്ടറി വിജയ് കുമാര്‍ റൈ, ജില്ലാ കമ്മറ്റി അംഗം അഡ്വ. നവീന്‍രാജ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് പി.മണികണ്ഠ റൈ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: