തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായ ദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ ഇടതു സര്‍ക്കാരിന്റെ പ്രതികാര നടപടി. ചോദ്യം ഉള്‍പ്പെടുത്തിയതിന് മൂന്നു ഉദ്യോഗസ്ഥരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തു.ഏപ്രില്‍ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉള്‍പ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു ‘രാജ്യത്തെ നിരവധി പൗരന്മാര്ക്ക് കോവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)’. ഈ ചോദ്യമാണ് ഇടതുസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം വ്യക്തമാക്കിയതാണ്, തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന്. കോവിഡിനെ ലോക്ക്ഡൗണ്‍ വഴി രാജ്യം ഏതാണ്ട് പിടിച്ചുകെട്ടിയ സമയത്താണ് തബ്ലീഗില് നിന്നുള്ള കോവിഡ് വ്യാപനമുണ്ടായത്. തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായും ദല്‍ഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ മുഖേനയായിരുന്നു.
ഇതാണ് പിഎസ്എസിയുടെ ബുള്ളറ്റനില്‍ പൊതുവിവര വിഭാഗത്തില്‍ ചോദ്യമായി രേഖപ്പെടുത്തിയിരുന്നത്. ചോദ്യം പ്രസിദ്ധീകരിച്ചതിനു പിന്നാലെ തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ചോദ്യം റദ്ദാക്കണമെന്ന് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്നാണ് ഇന്നു കമ്മിഷന് യോഗം ചേര്‍ന്ന് എ. ശ്രീകുമാര്‍, രമേശ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥന് എന്നിവരെ നീക്കം ചെയ്തത്. വിഷയത്തില്‍ തുടരന്വേഷണവും കമ്മിഷന് ചെയര്മാന് എം.കെ. സക്കീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യാഗുരു സ്വാമിയെ അടക്കം പരസ്യമായി അധിക്ഷേപിക്കുന്നതടക്കം ഹിന്ദു വിരുദ്ധമായ പല ചോദ്യങ്ങളും മുന്‍പ് പിഎസ് സിയുടെ പരീക്ഷകളില്‍ പോലും ഇടം പിടിച്ചപ്പോള്‍ നടപടി സ്വീകരിക്കാത്ത കമ്മിഷന് ആണ് ബുള്ളറ്റിനിലെ ഒരു ചോദ്യത്തില്‍ ഉടനടി നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: