കാസര്‍കോട്: കോവിഡ് 19 ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്ന മലയാളികളെ സംസ്ഥാനാതിര്‍ത്തിയില്‍ പീഢിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി സമരത്തിന് ഇന്ന് തുടക്കം കുറിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മലയാളികള്‍ നാട്ടിലെത്താന്‍ ശ്രമിക്കുന്നത്. തലപ്പാടി അതിര്‍ത്തിയിലെ കൗണ്ടറില്‍ അനാവശ്യ നിബന്ധനകളുയര്‍ത്തി സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരെ അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞിടുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കൗണ്ടറിലെത്തുന്നവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ നല്‍കാത്ത മനുഷ്യത്വരഹിതമായ സമീപനമാണ് പിണറായി സര്‍ക്കാരിന്റേത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് വാഹനസൗകര്യം ലഭ്യമാക്കാതെ വട്ടം കറക്കുകയാണ്. സ്വന്തം വാഹനമുള്ളവര്‍ വന്നാല്‍ മതിയെന്ന ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അതിര്‍ത്തിയിലെ കൗണ്ടറില്‍ കാലതാമസം കൂടാതെ ആളുകളെ കടത്തിവിടുകഭക്ഷണവും, കുടിവെള്ളവും ലഭ്യമാക്കുക, കെ.എസ്.ആര്. ടി.സി ബസുകളില്‍ സ്വന്തം നാടുകളിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഇന്ന് രാവിലെ 10.30ന് കാസര്‍കോട് കെ.എസ്.ആര്. ടി.സി ഡിപ്പോക്ക് മുന്നിലും, തലപ്പാടി അതിര്‍ത്തിയിലെ കൗണ്ടറിന് മുന്നിലും ബിജെ പി ധര്‍ണ നടത്തും.
കാസര്‍കോട് കെ.എസ്.ആര്. ടി.സി. ബസ്സ്റ്റാന്റിന് മുന്നിലെ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: