മിലാന്: ഇറ്റാലിയന്‍ ഫുട്ബോള്‍ ശക്തിശാലികളായ ഇന്റര്‍ മിലാനും എസി മിലാനും പരിശീലനം ആരംഭിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ടീമുകള്‍ പരിശീലനത്തിനിറങ്ങിയത്. കളിക്കാര്‍ക്ക് കൊറോണ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ടീമുകള്‍ പരിശീലനം പുനരാരംഭിച്ചത്.
ഒറ്റയ്ക്കൊറ്റയ്ക്കാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. മിലാനില്‍ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പിയാനോ പരിശീലനകേന്ദ്രത്തിലാണ് ഇന്റര്‍ താരങ്ങളുടെ പരിശീലനം. മുഖാവരണവും ഗ്ലൗവും ധരിച്ചാണ് കളിക്കാര്‍ എത്തിയത്. ക്യാപ്റ്റന്‍ സമീര്‍ ഹാന്‍ഡനോവിച്ച്, ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുകാകു തുടങ്ങിയവര്‍ പരിശീലനം നടത്തി. ചില ടീമുകളിലെ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചത് സിരി എ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് ഭീഷണിയാണ്.
ടീമിലെ ചില കളിക്കാര്‍ കൂടി കൊറോണ ബാധയില്‍ നിന്ന് രക്ഷ നേടി വരികയാണെന്ന്് എസി മിലാന് ക്ലബ്ബ്് പ്രസിഡന്റ് പാവ്ലോ സ്കറോണി പറഞ്ഞു. അതിനിടെ സിരീ എ മത്സരങ്ങള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അത് എല്ലാത്തരത്തിലും ദുരന്തമാകുമെന്ന് ഇതിഹാസ താരം പാവ്ലോ മള്‍ഡീനി ഇന്‍സ്റ്റഗ്രാം ലൈവ് പരിപാടിയില്‍ പറഞ്ഞു. ലീഗ് റദ്ദാക്കാന്‍ ഫ്രാന്‍സ് ധൃതിപിടിച്ച് തീരുമാനം എടുത്തത് ശരിയായില്ല. പക്ഷെ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചേ നമ്മള്‍ക്ക് മുന്നോട്ടു പോകാനാകൂ. അത്രത്തോളം അനിശ്ചിതത്വം നിലനില്്ക്കുന്നുണ്ടെന്ന് മള്‍ഡീനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: