Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരമ്മയ്‌ക്ക് മറ്റൊരമ്മയുടെ ഹൃദയം; ലാലി ടീച്ചറുടെ ഹൃദയം ഇനി ലീനയില്‍ തുടിക്കും; ഇന്ന് ലോക മാതൃദിനം

തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറിന് (50) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്യൂറിസം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചത്.

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
May 10, 2020, 08:30 am IST
inKerala

കൊച്ചി: ഗോപികയുടെയും ദേവികയുടെയും ഗോപീഷിന്റെയും അമ്മയുടെ ഹൃദയത്തിന്റെ സ്പന്ദനം ഇനി ഷിയോണയ്‌ക്കും ബേസിലിനും സ്വന്തം.  മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി ലാലി ടീച്ചറുടെ ഹൃദയം ഇപ്പോള്‍ കോതമംഗലം സ്വദേശി ലീനയുടെ ജീവനില്‍. ലീനയുടെ മക്കളാണ് ഷിയോണയും ബേസിലും.  

മൃതസഞ്ജീവനി പദ്ധതിയിലൂടെ, ഒരമ്മയ്‌ക്ക് മറ്റൊരമ്മയുടെ ഹൃദയം സമ്മാനമെന്നപോലെ കിട്ടിയത് ലോക മാതൃദിനത്തിലായത് യാദൃച്ഛികം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് 3.55ന് ഹെലികോപ്ടറില്‍ തിരിച്ച ഹൃദയം 3.50ന് എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ എത്തി. 4.20ന് ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയും ആരംഭിച്ചു.  ഒരമ്മയുടെ ഹൃദയം മറ്റൊരു അമ്മയില്‍ ചേര്‍ത്തുവയ്‌ക്കുന്ന സമയത്ത് എല്ലാവരും ഒരുപോലെ പ്രാര്‍ഥിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കും പ്രാര്‍ഥനകള്‍ക്കൊടുവില്‍ ലാലി ടീച്ചറിന്റെ ഹൃദയം 6.10ന് ലീനയില്‍ ജീവന്റെ തുടിപ്പുകളായി. ലീനയുടെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകനായ സജിയുടേയും മക്കളുടേയും ബന്ധുക്കളുടേയും കണ്ണുകളില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കണികകള്‍ പൊഴിഞ്ഞു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  

വീട്ടമ്മയും നാല്‍പ്പത്തൊമ്പതുകാരിയുമായ ലീനയ്‌ക്ക് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്‌ക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ തീയതിയും നിശ്ചയിച്ചു.  കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ഹൃദയം പൂര്‍ണമായും മാറ്റിവയ്‌ക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറിന് (50) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്യൂറിസം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.  

പൗണ്ട്കടവ് ഗവ. എല്‍പിഎസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ലാലി ടീച്ചര്‍ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്കുമാണ് നല്‍കിയത്.

ലാലിയുടെ ഭര്‍ത്താവ് ഗോപകുമാര്‍ ഉള്ളൂരില്‍ ബിസിനസ് നടത്തുന്നു. മക്കളായ ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്‌സാണ്. ദേവിക ഗോപകുമാര്‍ ബിഎച്ച്എംഎസ് വിദ്യാര്‍ഥിയും ഗോപീഷ് ബിടെക് വിദ്യാര്‍ഥിയുമാണ്.  

ലാലിയുടെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപാഡില്‍ ഇറങ്ങിയപ്പോള്‍ ലിസി ആശുപത്രിയിലേക്ക് ഹൃദയം വേഗത്തില്‍ എത്തിക്കുന്നതിന് പോലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എങ്കിലും അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോ. ജോസ് പെരിയപ്പുറം പറഞ്ഞു.

Tags: തിരുവനന്തപുരംhealthHeart
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.