മുംബൈ: മഹാരാഷ്ട്രയില്‍ നിന്നും സ്വന്തം ചെലവില്‍ കേരളത്തിലേക്കെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റോഡ് ടാക്സും എന്‍ട്രി ഫീസും ഒഴിവാക്കണമെന്ന് ബിജെപി റായ്ഗഡ് ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി. വിവിധ സംസ്ഥാനങ്ങള്‍ ആളുകളെ തിരിച്ചു കൊണ്ടുപോകാനുള്ള തീവണ്ടി, റോഡ് ഗതാഗത മാര്‍ഗ്ഗം ആരംഭിച്ചപ്പോഴും കേരള സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല.
പല ആവശ്യങ്ങള്‍ക്കായി മഹാരാഷ്ട്രയിലെത്തി പെട്ടുപോയവര്‍ സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. അത്തരം ആളുകളെ നാട്ടിലേക്ക് മടക്കാനായി ഭാരതീയ ജനതാ പാര്‍ട്ടി മലയാളി വിഭാഗത്തിന്റേയും ഹിന്ദു സേവാസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുന്നു. ആദ്യഘട്ടത്തില്‍ ഖൊപൊളി, വസയ് സ്ഥലങ്ങളില്‍ നിന്നും 120ഓളം മലയാളികളെ ബസ് മാര്‍ഗം കേരളത്തിലെത്തിക്കാനാണ് ശ്രമം. ബസ് നിരക്കിനുപരി കേരളവും അയല്‍ സംസ്ഥാനങ്ങളും 18,500 രൂപ വീതമാണ് റോഡ് ടാക്സും എന്‍ട്രി ഫീസും ഈടാക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ കേരള സര്‍ക്കാര്‍ തത്ക്കാലം ഒഴിവാക്കുകയും കര്‍ണാടക സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുകയും വേണം. ബസ്സിന് 37,000 രൂപ വീതം കുറവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിലെത്താന്‍ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ കൊറോണ വാര്‍റൂമിലെ വിവിധ നമ്പരുകളില്‍ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. അടിയന്തിരമായി മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് കേരളത്തിലേക്ക് മടങ്ങുന്നവരുടെ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: