കോഴിക്കോട്: പൂജക്കായി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തളി ക്ഷേത്രം മേല്‍ശാന്തിയെ വഴിയില്‍ അപമാനിച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 29 ന് വൈകിട്ട് അഞ്ചു മണിയോടെയാണ് കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് വാഹനം തടഞ്ഞുനിര്‍ത്തി തളി ക്ഷേത്രം മേല്‍ശാന്തി പാട്ടം കൃഷ്ണന് നമ്പൂതിരിയെ അപമാനിച്ചത്.
ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്ക്കായ് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ക്ഷേത്രം അവശ്യ സര്‍വ്വീസ് അല്ലെന്നായിരുന്നു പോലീസുകാരന്റെ പ്രതികരണം. പള്ളികള്‍ തുറക്കുന്നില്ലെന്നും ക്ഷേത്രം തുറക്കുകയാണെങ്കില്‍ അവിടെ താമസിച്ചാല്‍ മതിയെന്നും പോലീസുകാരന് പറഞ്ഞു.
അവസാനം ഷര്‍ട്ട് അഴിച്ച് പൂണൂല് കാണിച്ചപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇടപെട്ടാണ് അദ്ദേഹത്തെ പറഞ്ഞയച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി പോലീസ് സേന ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന അവസരത്തില്‍ ഇത്തരത്തിലുള്ള പോലീസുകാര്‍ സേനയ്ക്ക് അപമാനമാണെന്നും കെ. ഷൈനു പറഞ്ഞു.പോലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് പാട്ടം കൃഷ്ണന് നമ്പൂതിരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: