Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികളെ വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജം, പ്രത്യേക ആപ്പും ക്യുആർ കോഡ് സംവിധാനവും, 207 സർക്കാർ ആശുപത്രികൾ

തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേര്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 07:34 pm IST
in Kerala

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. എയർപേർട്ടിൽ വന്നിറങ്ങുന്നത് മുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. എല്ലാ എയർപോർട്ടിലും വന്നിറങ്ങുന്നവർക്ക് പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേര്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനാവും.  

എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് രീതിയിലാണ് വിമാനത്തിൽ ഇരുത്തുക. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയർപോർട്ടിലും തുടർന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തും. യാത്രക്കാർ സെൽഫ് റിപ്പോർട്ട് ഫോർമാറ്റ് പൂരിപ്പിച്ച് ഹെൽപ് ഡെസ്‌കിൽ നൽകണം. 15 മുതൽ 20 പേരെയാണ് ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കുക.  

എയ്റോ ബ്രിഡ്ജിൽ താപനില പരിശോധിക്കും. പനിയുണ്ടെങ്കിൽ ഐസൊലേഷൻ ബേയിലേക്ക് മാറ്റും. മറ്റുള്ളവരെ ഹെൽപ് ഡെസ്‌കിലേക്ക് അയയ്‌ക്കുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയർപോർട്ടിൽ 4 മുതൽ 15 ഹെൽപ് ഡെസ്‌ക് വരെയുണ്ടാകും. ഒരു ഹെൽപ് ഡെസ്‌കിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ ഫീൽഡ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ഉണ്ടാകുക. ഹെൽപ് ഡെസ്‌കിലെ ഡോക്ടർ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ അവരേയും ഐസൊലേഷൻ ബേയിലേക്ക് മാറ്റും.  

രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ഐസൊലേഷൻ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിലാക്കും. ഇവർ കൊണ്ടുവന്ന ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തിൽ അഡ്മിറ്റ് ആകുന്ന ആശുപത്രിയിൽ എത്തിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ ആർ.ടി. പിസിആർ പരിശോധന നടത്തും.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ,ബി,സി എന്നിങ്ങനെ തിരിച്ച് 27 കൊവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ സിയിൽ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ മറ്റെല്ലാം മാറ്റിവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂർണ കൊവിഡ് കെയർ ആശുപത്രികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിവയാണ് സമ്പൂർണ കൊവിഡ് ആശുപത്രികളാക്കുന്നത്. ഒരേ സമയം 18,000ത്തോളം കിടക്കകൾ ഒരുക്കാൻ കഴിയും. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു വരുന്നു. ഇതുകൂടാതെ എൻ.എച്ച്.എം. വഴി ഈ കാലയളവിൽ 3770 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതോടൊപ്പം മറ്റ് വിഭാഗം ജീവനക്കാരേയും ശക്തിപ്പെടുത്തിയിട്ടുണ്ട്.  

Tags: healthPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.