Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികളുടെ മടക്കം വൈകിപ്പിക്കാന്‍ ഇടംകോലുമായി കേരളം: പട്ടിക എംബസിക്ക് നല്‍കിയില്ല, പരിശോധന നടത്താതെ കൊണ്ടു വരരുതെന്ന് മുഖ്യമന്ത്രി

അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ടെന്നും സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറിയിട്ടില്ലന്നും മുഖ്യമന്ത്രി സമ്മതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 07:50 pm IST
in Kerala

തിരുവനന്തപുരം: പ്രവാസികളുടെ പേരില്‍ ഒഴുക്കുന്നത് മുതലകണ്ണീരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തെളിയിക്കുന്നു. ഏതു വിധേനയും പരമാവതി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍, പരിശോധന നടത്തി കോവിഡ് ഇല്ലന്ന് ഉറപ്പാക്കിയവരെ മാത്രം കൊണ്ടു വന്നാല്‍ മതി എന്നാണ് കേരളത്തിന്റെ പുതിയ ആവശ്യം. നേരത്തെ പ്രവാസികളെ എല്ലാം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയവരാണ് ഇപ്പോള്‍ മലക്കം മറിയുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ പട്ടിക ഇതേവരെ എംബസികള്‍ക്കു കൈമാറിയിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

 പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യം പ്രവാസികളുടെ മടക്കം താമസിപ്പിക്കാന്‍ വഴിവെക്കും.  വിദേശത്തുള്ള 4.42 ലക്ഷം പേരുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുക്കും.

കേരളത്തില്‍ ഒന്നര മാസം കൊണ്ട് പരിശോധിക്കാന്‍ കളിഞ്ഞത് 33,800  പേരെയാണ് എന്നതുകൂടി കൂട്ടി് വായിക്കണം

അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന  കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ടെന്നും സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറിയിട്ടില്ലന്നും മുഖ്യമന്ത്രി സമ്മതിച്ചു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന മുന്‍ഗണനാ ലിസ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ അവരെയാകെ നാട്ടിലെത്തണമെന്നാണ് ആവശ്യം

‘കേന്ദ്രം അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കിയേക്കും.’ എന്നാണ് മുഖ്യമന്ത്രി പറുന്നത്

കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍, ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരിളവും വരുത്തുന്നത് ശരിയല്ല. അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍  കഴിയില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്.  അതുകൊണ്ട് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണം. എന്നതാണ് മുഖ്യമന്ത്രിയുടെ ആവശ്യം

നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ല. ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്റൈന്‍ വേണ്ടി വരും. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പിസിആര്‍ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് കിട്ടും. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്‌ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.  

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.  

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈ മാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

Tags: ഗള്‍ഫ്ems
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

രണ്ടാം ഇഎംഎസിന്റെ സ്വരവും ലയവും

Kerala

ഹെഡ്‌ഗേവാർ ദേശീയ വാദി, ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഇഎംഎസിന്റെ പ്രസ്താവനയെ തള്ളാൻ സിപിഎമ്മിന് ധൈര്യമുണ്ടോ: പ്രശാന്ത് ശിവൻ

India

‘കാരാട്ടിനെപ്പോലുളളവരെ ഇഎംഎസ് വളര്‍ത്തി, കാരാട്ട് എത്ര പേരെ വളര്‍ത്തി? ‘

Kerala

ഇഎംഎസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നരേന്ദ്രമോദിയെ അംഗീകരിക്കുമായിരുന്നു: എ.പി.അബ്ദുള്ളക്കുട്ടി

Kerala

ഇഎംഎസ് നമ്പൂതിരിപ്പാട് മദനിയെ ഗാന്ധിജിയോട് ഉപമിച്ചത് പി ജയരാജന്‍ മറന്നുപോകരുതെന്ന് പിഡിപി

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.