ജനീവ: ചൈനയില്‍ നിന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് 126 ദിവസം പിന്നിടുമ്പോഴും കരകയറാനാകാതെ ലോകം. വൈറസ് ബാധിതരും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുന്നു. 12 ലക്ഷത്തോളം പേര് വൈറസ് ബാധയില്‍ നിന്ന് മുക്തരായെന്നതും വിവിധയിടങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയുന്നതും ആശ്വാസമേകുന്നു.
ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. മരണം രണ്ടര ലക്ഷത്തിലധികം. 22 ലക്ഷത്തോളം പേരാണ് ചികിത്സില്‍. ഗുരുതരാവസ്ഥയിലുള്ളവര്‍ 50,033. പതിനായിത്തിഅറുനൂറോളം പേര്‍ക്കാണ് റഷ്യയില്‍ മാത്രം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ നിയന്ത്രണാതീതമായി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1,356 പേര് മരിച്ചു. 18,095 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ വിയറ്റ്നാമിലെ ചിലയിടങ്ങളില്‍ സ്കൂളുകള്‍ തുറന്നു. സ്പെയ്നി
ല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിത്തുടങ്ങി. ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലൊന്നാണ് സ്പെയ്ന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ മൂന്ന് ദ്വീപുകളില്‍ ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നല്‍കുന്നത്.
വൈറസ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയിലും നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിത്തുടങ്ങി. നിര്‍മാണ മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി. യാത്രാ നിയന്ത്രണങ്ങളിലും ഇളവ്. ജര്‍മനിയില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം 43 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മാര്‍ച്ച് 25ന് ശേഷം ഇത്രയും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: