കാക്കനാട്: കൊറോണക്കാലത്ത് പോലീസുകാര്‍ക്കടക്കം സഹായവുമായി എത്തുകയാണ് അനില്‍കുമാറെന്ന ട്രാവലുടമ. കൊടും വെയിലത്തും ജോലി ചെയ്യുന്ന പോലീസുകാര്‍ക്കായി റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ച് നല്‍കിയിട്ട് ഒരാഴ്ച പിന്നിടുന്നു. 35,000 രൂപയായിരുന്നു ഇതിന്റെ ചെലവ്.
അടിയന്തര യാത്രയ്ക്ക് തന്റെ ഉടമസ്ഥതയിലുള്ള എംജിഎസ് ട്രാവല്‍സിലെ വാഹനങ്ങള്‍ സൗജന്യമായി വിട്ടു നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. ഇതനുസരിച്ചു ഇതിനകം നൂറോളം സര്‍വീസുകള്‍ പൂര്‍ത്തിയാക്കിയതായി അനില്‍കുമാര്‍ പറഞ്ഞു. അഞ്ചു സീറ്റുള്ള ടാക്സി വാഹനത്തില്‍ ഡ്രൈവറുടെ സീറ്റിനു പ്രത്യേകം ക്യാബിന് തിരിച്ചു പുറകിലെ സീറ്റില്‍ അഞ്ചു പേര്‍ക്കു പ്രയോജനപ്പെടുത്തുന്നതിനുള്ള അംഗീകാരത്തിനായി ട്രാന്‍സ്പോര്‍ട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഈ സേവനവും ഉടനെ ആരംഭിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ലിങ്ക്വാലിയുമായി സഹകരിച്ച് തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ രണ്ടായിരത്തോളം ഓട്ടോ ടാക്സി ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്ക്കുകള്‍ വിതരണം ചെയ്യും. മൂവാറ്റുപുഴയിലെ പൈനാപ്പിള്‍ ഫാക്ടറിയുമായി സഹകരിച്ചു അഞ്ചോളം ഹൈബ്രിഡ് തൈകളും വിത്തുകളും തൃക്കാക്കരയില്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലര്‍മാരോ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളോ ആവശ്യപ്പെട്ടാല്‍ ഇവര്‍ക്കു തൈകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: