ആലുവ: ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ കാഷ് കൗണ്ടറുകള്‍ നിയന്ത്രങ്ങളോടെ പ്രവര്‍ത്തനാരംഭിച്ചു. 41 ദിവസങ്ങള്‍ക്ക് ശേഷം കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കുന്നതിനായി കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാന ത്തില്‍ പണം അടയ്ക്കേണ്ട തീയതി ക്രമീകരിച്ചിട്ടുണ്ട്. ഒന്നില്‍ അവസാനിക്കുന്നവര്‍ അഞ്ചാം തീയതിയും തുടന്നുള്ള ദിവസങ്ങളില്‍ രണ്ടു മുതല്‍ ഒമ്പത് വരെയുള്ള നമ്പറില്‍ തുടങ്ങുന്നവരും ക്രമപ്രകാരം പണം അടക്കണം.
അവസാന അക്ക മായ ഒമ്പതില്‍ കണ് സ്യൂമര് നമ്പര്‍ അവസാനിക്കുന്നവര്‍ക്കു 15നാണ് പണം അടക്കാന്‍ കഴിയുക. നിശ്ചിത ദിവസം പണം അടയ്ക്കാന്‍ സാധിക്കാത്ത 1,2,3,4 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ക്ക് ഒമ്പതിനും 5,6,7,8 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകാര്‍ക്ക് 16നും അവസരമുണ്ട്.
ഒരു ഉപഭോക്താവിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കണ്ക്ഷനുണ്ടെങ്കില് അവയില്‍ ഏതെങ്കിലും ഒന്നു കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിനു അനുവദിച്ചിട്ടുള്ള ദിവസം എല്ലാ ബില്ലുകളുടെയും തുക അടയ്ക്കാം. ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് മേയ് 9, 16 ദിവസങ്ങളില്‍ അവസരം ഉണ്ടാകും. ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയിട്ടുള്ളതോ കുടിശികയുള്ളതോ ആയ വൈദ്യുതി ബില്ലുകള്‍ക്ക് 16വരെ സര്‍ച്ചാര്‍ജ് ഈടാക്കില്ല.
16 വരെ ഓണ്‍ലൈന്‍ മുഖേന ആദ്യമായി വൈദ്യുതി ചാര്‍ജ് കൊടുക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഇളവുണ്ട്.
ഒരു ബില്ലിന് പരമാവധി 100 രൂപ വരെയായിരിക്കും ഇളവ്. ഇത് അടുത്ത മാസത്തെ ബില്ലില്‍ കുറവ് ചെയ്യും.
ലോക്ക് ഡൗണ്‍ കാലയളവില്‍ 15 വരെയുള്ള എല്‍ടി ഉപഭോക്താക്കളുടെ ബില്ലുകള്‍ ശരാശരി ഉപഭോഗം കണക്കാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ 16ന് തുടങ്ങുന്ന വാക്കിങ് ഓര്‍ഡറിന് അനുസൃതമായി കഴിഞ്ഞ 20 മുതല്‍ റിഡിങ്് എടുത്ത് ബില്ല് നല്‍കുന്നുണ്ട്.
മീറ്റര്‍ റീഡിങ്് വൈകിയതിനാല്‍ കണ്‍സംപ്ഷന്‍ സ്ലാബ് മാറി തുക വര്ദ്ധിച്ചവരുടെ ബില്ലുകള്‍ യഥാര്‍ഥ ദ്വൈമാസ ഉപഭോഗത്തിനനുസൃതമായി ക്രമപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: