ഒഹായൊ; ഒഹായോ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് സെനറ്റര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജന് നിരജ് അന്താണിക്ക് ഉജ്ജ്വല വിജയം.
ത്രികോണ മത്സരത്തില്‍ പോള്‍ ചെയ്തതില്‍ 64 ശതമാനം വോട്ടുകള്‍ നേടിയാണ് അന്താണി വിജയിച്ചത്. 1.5 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.
നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒഹായോ സംസ്ഥാനത്തെ ചരിത്രത്തില്‍ ഒഹായൊ സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി എന്ന റിക്കാര്‍ഡ് നേട്ടം കൈവരിക്കാം.
സ്റ്റേറ്റ് ഹൗസ് അംഗമായിരുന്ന അന്താണി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയില്‍ തന്നെ വിജയിപ്പിക്കുന്നതിന് വോട്ടു ചെയ്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
കൊവിഡ് മഹാമാരിയില്‍ അനേകായിരങ്ങള്‍ക്ക് ജീവന് നഷ്ടപ്പെടുകയും പതിനായിരങ്ങള്‍ രോഗബാധിതരായി കഴിയുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിജയം ആഘോഷിക്കാന്‍ കഴിയുകയില്ലെന്നും എന്നാല്‍ വിജയത്തില്‍ സന്തോഷിക്കുന്നുവെന്നും അന്താണി പറഞ്ഞു.
കൊവിഡ് വ്യാപകമായതിനുശേഷം തപാല്‍ മുഖേന നടത്തിയ ഒരു പരീക്ഷണമായിരുന്നു ഇതെന്നും അന്താണി ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: