ന്യൂദല്‍ഹി : കോവിഡിനെതിരെ ഇന്ത്യയുടെ ശക്തമായ നടപടിയില്‍ ആഗോള തലത്തില്‍ പ്രശംസപിടിച്ചുപറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ ഏതുമില്ലാതെയാണ് കോവിഡിനെ ഇന്ത്യ നേരിടുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ടന്റ് എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് മറ്റ് രാഷ്ട്ര നേതാക്കളേക്കാള്‍ മോദിയുടെ ജനസമ്മിതി ഉയര്‍ന്നതായി കണ്ടെത്തിയത്.
ഇതുപ്രകാരം ജനുവരി ഏഴിന് മോദിയുടെ ജനസമ്മിതി 76 ശതമാനം ആയിരുന്നു. എന്നാല്‍ അത് ഏപ്രില്‍ 21 ആയതോടെ 83 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ആരംഭത്തില്‍ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ രോഗബാധ വ്യാപകമായി പടരുന്നതിനെ ഒരു പരിധിവരെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ നരേന്ദ്ര മോദിക്ക് ആഗോളസമ്മതിയാണ് നേടിക്കൊടുത്തത്. കൃത്യമായ വാക്സിനേഷന് ഇനിയും കണ്ടുപിടിക്കാത്തതിനാല്‍ പ്രതിരോധ മരുന്നുകള്‍ക്കായി ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ആശ്രയിച്ചത്. വേര്‍തിരിവൊന്നും ഇല്ലാതെ ആവശ്യപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും മരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് അയച്ചു നല്‍കുകയും ചെയ്തിരുന്നു. ഇത് ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിച്ചു.
രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉത്തേജന പാക്കേജ് നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഐഎഎന്‍എസ്- സിവോട്ടര്‍ കോവിഡ് ട്രാക്കറിന്റെ സര്‍വേ പ്രകാരം മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 253ന് ഇത് 76.8 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: