Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗതാഗതം നിർത്തിവെച്ചിട്ട് ഒരു വർഷം : പാലാരിവട്ടം ‘അഴിമതിപ്പാല’ത്തിന്റെ ദുരിതകഥ ഇങ്ങനെ

പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ മുസ്ലിം ലീഗിനെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ പാലം വിഷയം വിനിയോഗിക്കുന്നത്. യുഡിഎഫ് കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
in Ernakulam

കൊച്ചി: പാലാരിവട്ടത്തെ മേല്‍പ്പാലത്തിന്റെ ഗതാഗതം അടച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. പാലം പൊളിക്കുമോ, പുതുക്കി പണിയുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കേസ് സുപ്രീം കോടതിയിലാണ്. സര്‍ക്കാരാകട്ടെ പാലം വിഷയം രാഷ്‌ട്രീയ നേട്ടത്തിന് വിനിയോഗിക്കുകയാണ്.  

പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ മുസ്ലിം ലീഗിനെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ പാലം വിഷയം വിനിയോഗിക്കുന്നത്. യുഡിഎഫ് കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ല.  

പാലം പണിയുകയോ ഗതാഗതത്തിന് തുറന്നുകൊടുക്കുകയോ ചെയ്യാത്തതിനാല്‍ അനുഭവിക്കുന്നത് യാത്രക്കാരാണ്. വൈറ്റിലയിലും കുണ്ടന്നൂരിലും പുതിയ മേല്‍പ്പാലം പണിയുന്നത് പൂര്‍ത്തിയാകാറായി. ഇവ തുറന്നുകൊടുത്താലും പാലാരിവട്ടം പാലം സ്തംഭിച്ചതോടെ ദേശീയപാത 66 ബൈപാസിലെ യാത്രക്കാര്‍ക്ക് ഗുണമുണ്ടാകില്ല എന്നാണ് സ്ഥിതി.  

പാലാരിവട്ടം പാലത്തിന്റെ ചരിത്രം  

  • ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പാലാരിവട്ടം ബൈപാസില്‍ മേല്‍പാലം പണിയാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.
  • നിര്‍മാണ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക്. 2014 ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണം ഉദ്ഘാടനം ചെയ്തു.
  • 2016 ഒക്ടോബര്‍ 12ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
  • ചില നിര്‍മാണ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു, കരാറുകാര്‍, ഡിസൈനര്‍മാരായ കിറ്റ്‌കോ മുഖേന പാളിച്ച സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ 23, 2016ല്‍ നല്‍കിയ ആദ്യ കത്തില്‍ അറ്റകുറ്റപ്പണിക്ക് ഏതാനും ദിവസം പാലം അടച്ചിടാന്‍ ആവശ്യപ്പെട്ടു.
  • പക്ഷേ, മൂന്നു വര്‍ഷത്തിനുശേഷം 2019 ഏപ്രിലിലാണ് അനുമതി നല്‍കി, മെയ് ഒന്നിന് പാലം അടച്ചു.
  • ചെന്നൈ ഐഐടി യുടെ വിദഗ്ധ സംഘം പരിശോധിച്ച് നിര്‍ദേശിച്ച പ്രകാരം കരാര്‍ കമ്പനി രണ്ടു മാസം കൊണ്ട് 2.5 കോടി രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്തു.
  • പാലം പണിയില്‍ അഴിമതി നടന്നു എന്നു പറഞ്ഞ് വകുപ്പു മന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
  • വിഷയം ഹൈക്കോടതിയില്‍, ഭാരപരിശോധന നടത്തണമെന്ന് കരാര്‍ കമ്പനിയുടെ ഹര്‍ജി.
  • വിധിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി, അതിലെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി.
  • കേസ് സുപ്രീം കോടതിയിലേക്ക്. ഇപ്പോഴും കേസ് നടക്കുന്നു.

വിജിലന്‍സ് കേസും രാഷ്‌ട്രീയവും

വിജിലന്‍സ് കേസിനെ തുടര്‍ന്ന് കേസില്‍ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, ഡിസൈന്‍ ചെയ്ത കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എജിഎം പി.ഡി. തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.  

കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രഹാം കുഞ്ഞിന്റെ ബന്ധം അറസ്റ്റിയാവര്‍ വെളിപ്പെടുത്തി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിന്റെ പേരും പുറത്തുവന്നു. പക്ഷേ, സര്‍ക്കാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിച്ചില്ല. അതിനിടെ വിദഗ്ധരുടെ പല ഉപദേശം വന്നു. പാലം പൊളിച്ചു പണിയണമെന്നും അറ്റകുറ്റപ്പണി മതിയെന്നും അഭിപ്രായങ്ങളായി. അറ്റകുറ്റപ്പണി മതിയെന്ന് ചെന്നൈ ഐഐടി വിദഗ്‌ദ്ധരും പാലം പൊളിച്ച് പുതിയത് പണിയണമെന്ന് മെട്രോമാന്‍ ശ്രീധരനും അഭിപ്രായം പറഞ്ഞു. പക്ഷേ ഭാരപരിശോധന എന്ന കരാറുകാരന്റെ ആവശ്യവും കോടതിയുടെ വിധിയും തടസമായി നില്‍ക്കുന്നു.  

പാലമടച്ച ശേഷം റീടാറിങ് നടക്കുമ്പോള്‍ ടാറു നിറച്ച 25 ടണ്‍ ഭാരമുള്ള നാല് ടിപ്പറുകള്‍ നിരന്തരം പാലത്തിലുണ്ടായിരുന്നു. വന്‍ഭാരമുള്ള ടാറിങ്് പാവര്‍ മെഷീന്‍ ടാര്‍ വിരിച്ച് 10 ടണ്‍ ഭാരമുള്ള രണ്ട് വൈബ്രേറ്റര്‍ റോളറുകള്‍ പ്രവര്‍ത്തിച്ചു. അതിന്റെ ആഘാതം 16 ടണ്‍ വീതം വരും. ഇതിനു പുറമേ ഒട്ടേറെ വാഹനങ്ങള്‍ കയറ്റി, ഭാരം കയറ്റി. എന്നിട്ടും തകരുകയോ വിള്ളലുകള്‍ വികസിക്കുകയോ ചെയ്തിട്ടില്ല എന്നാണ് കരാര്‍ കമ്പനിയുടെ കോടതികളിലെ വാദം.  

മുസ്ലിം ലീഗ് നേതാവുകൂടിയായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതെ പ്രതിസ്ഥാനത്തുനിര്‍ത്തി സിപിഎം രാഷ്‌ട്രീയമാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന ആക്ഷേപമുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും സിപിഎം ഈ വിഷയം വെച്ച് രാഷ്‌ട്രീയം കളിച്ചു. വരാന്‍പോകുന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയ വിലപേശലിന് അവസരം കാക്കുകയാണ് സര്‍ക്കാര്‍ എന്ന് ആക്ഷേപമുണ്ട്.

Tags: Bridgeഎറണാകുളംപാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

കൊയിലാണ്ടി തോരായിക്കടവില്‍ നിര്‍മ്മാണത്തിലുളള പാലത്തിന്റെ ബീം തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.