Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക് ഡൗണ്‍ 35ദിനം കഴിഞ്ഞിട്ടും ഉറവിടമില്ലാത്ത രോഗബാധിതരുണ്ടാകുന്നു; ഉള്ളതു പറഞ്ഞപ്പോള്‍ പിണറായിക്ക് കൊണ്ടു; മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

5 ദിവസമായി ലോക് ഡൗണില്‍ തുടര്‍ന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയില്‍ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി വി. മുരളീധരന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 09:32 pm IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. 35 ദിവസമായി ലോക് ഡൗണില്‍ തുടര്‍ന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയില്‍ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി വി. മുരളീധരന്‍ എത്തിയത്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

പറയേണ്ടത് പറഞ്ഞപ്പോള്‍ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതല്‍ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോള്‍ തോന്നിയത്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ നിലപാട്. 35 ദിവസമായി ലോക് ഡൗണില്‍ തുടര്‍ന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയില്‍ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണം. കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ മുഴുവനും ഈ മറച്ചുവയ്‌ക്കല്‍ നടന്നിട്ടുണ്ടോ ഇനി? ലോക് ഡൗണ്‍ ഇളവു നല്‍കിയതിന്റെ പരിണിത ഫലം കണ്ടു തുടങ്ങുന്നേയുള്ളൂ. സമൂഹ വ്യാപനഘട്ടം കൂടിയുണ്ടാല്‍ കേരളത്തിന് അത് താങ്ങാനാകില്ല. അതുകൊണ്ടാണ് സര്‍ക്കാരിന് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയത്.  

കൃത്യമായ പഠനങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ലോക് ഡൗണ്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തിരുമാനിച്ചത്. അതിനെ തകിടം മറിക്കും വിധത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പിണറായി സര്‍ക്കാരാണ് രാഷ്‌ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചത്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെ ദുരന്തഫലം ഇവിടുത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടത് എന്നുകൂടി ഓര്‍ക്കണം.

ഇന്ദിരയാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടത് സ്തുതിപാഠകര്‍ തിരിച്ചറിയണം. പിണറായി വിജയനേയും കൂട്ടരേയും കാത്തിരിക്കുന്നതും ഇതേ ദുര്‍ഗതിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്ന് ആരും ധരിക്കരുത്. ഈ ജനാധിപത്യ രാജ്യത്ത് ഏത് പൗരനും അതിനവകാശമുണ്ട്. ഇതൊരു ജനാധിപത്യരാജ്യമാണ്, കമ്യൂണിസ്റ്റ് രാജ്യമല്ല. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പറ്റിയ പിഴവ് ഏറ്റുപറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണം. എവിടെയെങ്കിലും നേരിയ പാളിച്ചയുണ്ടായാല്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റും. കേരളം ഒന്നാം നമ്പര്‍ പ്രചാരണം പോരെന്ന് ചുരുക്കം. അതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം, അല്ലാതെ കേരളത്തെ നാണം കെടുത്തരുത് !

Tags: Pinarayi Vijayanവി മുരളീധരന്‍pinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.