മട്ടാഞ്ചേരി: കടല്‍പ്പായലില്‍ നിന്ന് സാനിറ്റൈസര്‍ ഉണ്ടാക്കുന്ന കണ്ടുപിടിത്തവുമായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ബയോ കെമിസ്ട്രി വിഭാഗം. ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള കടല്‍പ്പായലിലെ റെഡ്അല്ഗയില് നിന്നുള്ള കരാറ്റിനില് നിന്നാണ് സാനിറ്റൈസര്‍ നിര്‍മാണ സാധ്യത കണ്ടെത്തിയതെന്ന് ബയോ കെമസ്ട്രി മേധാവി ഡോ. സുശീലാ മാത്യു പറഞ്ഞു. രണ്ടു മാസമായി പത്തോളം ഗവേഷകരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
രണ്ടു വര്‍ഷം മുമ്പ് ചെമ്മീന്‍ തൊണ്ടില്‍ നിന്ന് ബയോകെമിസ്ട്രീ വിഭാഗം ഇതേ ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ കണ്ടെത്തല്‍. സസ്യഭുക്കുകള്‍ക്കും പുതിയ ഉല്‍പ്പന്നം സ്വീകാര്യമാകും. ഗവേഷണ സാനിറ്റെസര്‍ സിഫ്റ്റ് ജീവനക്കാരില്‍ പരീക്ഷണവിജയം കണ്ടതിനെ തുടര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണ വിപണനത്തിന് കൊച്ചിയിലെ കേരളാ ന്യൂട്രാസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടതായും സുശീലാ മാത്യു പറഞ്ഞു. ഉടന്‍ കടല്‍പ്പായല്‍ സാനിറ്റൈസര്‍ വിപണിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: