തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ്കാര് ഒളിവില്‍ത്തന്നെ. അവരെ കണ്ടെത്താനാകാതെ പോലീസ് നെട്ടോട്ടമോടുന്നു. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പോയവരെയെല്ലാം കണ്ടെത്തിയെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിവരെയെല്ലാം കണ്ടെത്തിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കുന്നു. എന്നാല്‍ എത്രപേര്‍ എന്ന കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പുറത്ത് വിടുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്ത് വിട്ടു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ തബ്ലീഗ് പ്രവര്‍ത്തകരുടെ രോഗവിവരം പ്രത്യേകിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 284 മലയാളി തബ്ലീഗ്കാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിറ്റേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി പറഞ്ഞത് എല്ലാവരെയും കണ്ടെത്തി എന്നാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായാലും ആളെ കണ്ടെത്താനാകുമെന്ന് ന്യായീകരിക്കുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള പോലീസ് വിഭാഗങ്ങള്‍ ഇപ്പോഴും തബ്ലീഗ്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. നിരവധി പേര് സംസ്ഥാനത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ബന്ധുക്കള്‍ പറയുന്നത് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നുവെന്നാണ്.
ഇതര സംസ്ഥാനങ്ങളില്‍ എവിടെ ആണ് എന്ന് കൃത്യമായി പറയാന്‍ ബന്ധുക്കള്‍ക്കും ആകുന്നില്ല. ഇവരെ പൂര്‍ണമായും കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കൊറോണ പോസറ്റീവ് കേസുകള്‍ കൂടുകയാണ്. പലര്‍ക്കും എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് പോലും കണ്ടെത്താനാകാത്ത സ്ഥിതിയും ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: