Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം സെറ്റില്‍ ചെയ്തത്; ബലാത്സംഗക്കേസ് പഴയത്; സ്ത്രീശാക്തീകരണത്തിന് വനിത മതിലില്‍ കൈകോര്‍ത്ത ‘ സാംസ്‌കാരിക നായകന്‍’ കമലിന്റെ തനിനിറം പുറത്ത്

യുവനടി ഉയര്‍ത്തിയ ആരോപണം ശരിയാണെന്നു തെളിയിക്കുന്നതാണ് കമലിന്റെ പ്രതികരണം. ലൈംഗിക പീഡന പരാതി ഉണ്ടായിരുന്നെന്നും അതെല്ലാം ഒതുക്കി തീര്‍ത്തെന്നും കമല്‍ സമ്മതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 12:59 pm IST
in Kerala

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പരാതി പഴയതാണെന്നും സെറ്റില്‍ ചെയ്തിട്ടുണ്ടെന്നു വിഷയത്തോട് ആദ്യം കമല്‍ പ്രതികരിച്ചു. ജനം ടിവിയോടാണ് കമലിന്റെ പ്രതികരണം. ബലാത്സംഗം സംബന്ധിച്ച ആരോപണം മുന്‍പ് ഉയര്‍ന്നതാണ്, അതെല്ലാം സെറ്റില്‍ ചെയ്തതാണ്. സിനിമയുടെ നിര്‍മാതാവുമായും എന്തോ പ്രശ്‌നമുണ്ടായിരുന്നെന്നും കമല്‍. യുവനടി ഉയര്‍ത്തിയ ആരോപണം ശരിയാണെന്നു തെളിയിക്കുന്നതാണ് കമലിന്റെ പ്രതികരണം. ലൈംഗിക പീഡന പരാതി ഉണ്ടായിരുന്നെന്നും അതെല്ലാം ഒതുക്കി തീര്‍ത്തെന്നും കമല്‍ സമ്മതിക്കുകയാണ്.  

യുവനടി അയച്ച വക്കീല്‍ നോട്ടീസില്‍ ആമി എന്ന ചിത്രത്തില്‍ അഭിനയിച്ച മറ്റു യുവനടിമാരായും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും അതു ഒതുക്കിതീര്‍ത്തെന്നും വ്യക്തമാക്കിയിരുന്നു. ലൈംഗികപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ നിയമപരമായി സാധിക്കില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. അതേസമയം, സ്ത്രീശാക്തീകരണത്തിനെന്ന പേരില്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച വനിതമതിലിന്റെ പ്രധാനസംഘടാകന്‍ കൂടിയായിരുന്നു കമല്‍. സാംസ്‌കാരിക നായകന്‍ എന്നാണ് സിനിമ മേഖലയില്‍ അടക്കം കമല്‍ സ്വയം പ്രഖ്യാപിക്കുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ മറ്റു സാംസ്‌കാരിക പ്രവര്‍ത്തകരോ സിനിമയിലെ സ്ത്രീപക്ഷ കൂട്ടായ്‌മയോ വിഷയത്തോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.  കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച അതേസംഭവം തന്നെയാണ് ആരോപണം ഉന്നയിച്ച യുവനടിക്കു നേരേയും ഉണ്ടായത്. തന്റെ സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം ചെയ്തു ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ കമല്‍ തിരുവനന്തപുരം പിടിപി നഗറില്‍ സര്‍ക്കാര്‍ അനുവദിച്ച തന്റെ ഔദ്യോഗിക വസതിയില്‍ വച്ചു പീഡിപ്പിച്ചെന്നാണ് വക്കീല്‍ നോട്ടീസിലെ പരാമര്‍ശം. എന്നാല്‍, പീഡനത്തിനു ശേഷം സിനിമയില്‍ അവസരം നല്‍കാതെ നടിയെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് 2019 ഏപ്രിലില്‍ കമലിന് ചലച്ചിത്ര അക്കാഡമി ഓഫിസിലേക്ക് തന്നെ ആ യുവനടി വക്കീല്‍ നോട്ടീസ് അയച്ചത്.

കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് പീഡനമെന്ന് കമലിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.  2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നത്.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണുണ്ട്. കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിതീര്‍ത്തെന്നും യുവനടി ആരോപിക്കുന്നു.മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.

Tags: movieപീഡന കേസ്കമല്‍സംവിധായകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.