മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ ആക്രമിച്ചവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് തെളിയുന്നു. അക്രമം നടന്ന മണിക്കൂറുകള്‍ക്കം അടുത്തിടെ എഎപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക ലാംപ അക്രമികളെ അഭിനന്ദിച്ച് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്നായിരുന്നു അല്‍കയുടെ ട്വീറ്റ്. ഒപ്പം, അവനെ പാഠം പഠിപ്പിച്ചു എന്നും അല്‍ക വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ പല്‍ഖാറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊന്നതില്‍ മൗനം തുടര്‍ന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ തന്റെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അര്‍ണബ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അര്ണാബിനു നേരേ ആക്രമണമുണ്ടായത്.
ബുധാനാഴ്ച (ഏപ്രില്‍ 22) രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നതെന്ന് അര്‍ണാബ് വ്യക്തമാക്കിയിരുന്നു.
ആക്രമണകാരികളായ രണ്ട് പേര് അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ നിന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചും മറ്റും അക്രമണം അഴിച്ചുവിടുകയായിരുന്നു. പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നാണ് അര്‍ണാബ് വിമര്‍ശിക്കുന്നത്. സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: