മട്ടാഞ്ചേരി: ലോക്ഡൗണില്‍ പശ്ചിമകൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ജനങ്ങളേറെ തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചുള്ളിക്കല്‍, മുണ്ടംവേലി, തോപ്പുംപടി മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. തേവര പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതാണ് കാരണം. ആഴ്ചകളായി തകരാറിലായ മോട്ടോര്‍ നന്നാക്കാന്‍ തയാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഒരു മോട്ടോര്‍ മാത്രം ഉപയോഗിച്ച് ഭാഗീകമായാണ് ഇപ്പോള്‍ കുടിവെള്ള പമ്പിങ്ങ് നടക്കുന്നത്. ഇതോടെ ചേരികളിലും ഇതരമേഖലകളിലുമുള്ളവരും ദുരിതത്തിലാണ്.
വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമമേറുമ്പോള്‍ ആളുകളെ ചൂഷണം ചെയ്യുന്നവരുമുണ്ട്. പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതി അട്ടിമറിക്കുകയാണ്. പാഴൂര്‍ കുടിവെള്ള പദ്ധതിയില്‍പെടുന്ന മരട് പമ്പ് ഹൗസില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം നിറച്ചു കൊണ്ടു പോകുകയാണ്. നേരത്തെ ആലുവ പമ്പ് ഹൗസി ല്‍ നിന്ന് വെള്ളം ശേഖരിച്ചിരുന്ന ടാങ്കര്‍ ലോറികള്‍ സൗകര്യം കണക്കിലെടുത്ത് മരടില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം ശേഖരിക്കുന്നത്.
നൂറിലെറെ ലോറികള്‍ പലഘട്ടങ്ങളില്‍ വെള്ളം നിറയ്ക്കുമ്പോള്‍ കൊച്ചിക്കാര്‍ക്കുള്ള വിഹിതം കുറയും. പശ്ചിമ കൊച്ചിക്കാര്‍ക്ക് വേണ്ടി കുടിവെള്ള പദ്ധതികള്‍ ഓരോന്നും നടപ്പാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണം കൊച്ചിക്കാര്‍ക്ക് കിട്ടുമെങ്കിലും പിറകെ പദ്ധതി മറ്റു മേഖലകളിലേക്ക് മാറ്റപ്പെടുന്നത് സ്ഥിരം സംവിധാനമായി മാറിയിരിക്കുകയാണെന്ന് കൗണ്‍സിലര്‍ ടി.കെ. അഷറഫ് പറഞ്ഞു. പശ്ചിമകൊച്ചിയിലെ ജലക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി കൊച്ചി മണ്ഡലം അധികൃതരോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: