ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ ബുക്കുകളുടെ വില്‍പ്പന എന്നിവയ്ക്കാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയതായി പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇതുപ്രകാരം ബുക്സ്റ്റാള്‍, മൊബൈല്‍ ഷോപ്പുകള്‍ ഇലക്ട്രിക് ഫാന്‍ കടകള്‍ എന്നിവയെല്ലാം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കാന്‍ സാധിക്കുന്നതാണ്. ഇത് കൂടാതെ പാല്- പാലുല്പന്നങ്ങള് വില്‍ക്കുന്ന കടകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: