തൃശൂര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കൊല്ലപ്പെട്ട രണ്ടു സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടും ആള്‍ക്കൂട്ട ഇരവാദം ഉയര്‍ത്തുന്ന മതേതരവാദികള്‍ മിണ്ടാത്തതെന്തെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. അടൂര്‍ ഗോപാലകൃഷ്ണനും കമാലുദ്ദീനും ടി. പദ്മനാഭനും അടക്കമുള്ള മതേതരവാദികള്‍ ഇതുവരെ ഒന്നും മിണ്ടിയില്ല. ഈ വിഷയത്തില്‍ ചാനല്‍ വിശാരദന്മാരന്മാര് ചോദ്യ ശരങ്ങള്‍ ഉയര്ത്തതെന്തെ്, പിണറായി അപലപിച്ചൊ?, ചെന്നിത്തല ചോദ്യം ചെയ്തോ?, ഈ വിഷയത്തില്‍ ആരും പ്രതികരിക്കില്ല. കാരണം കൊല്ലപ്പെട്ടത് ഹിന്ദു സന്യാസിമാര്‍ അല്ലേയെന്നും അദേഹം ചോദിച്ചു.
യുപിയിലെ ജുനൈദിന് പത്തു ലക്ഷം കൊടുത്ത പിണറായിയുടെ സഖാക്കളായ കാശിനാഥ് ചൗധരി വിഷ്ണു ,സുഭാഷ് ദാവര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാല്‍ഗഡില്‍ സന്യാസിമാരെ ക്രുരമായി തല്ലിക്കൊന്നത്. അക്രമം ഉണ്ടായ പ്രദേശം സിപിഎം ശക്തികേന്ദ്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം ആണ്. ആള്‍ക്കൂട്ട കൊലപാതകം എവിടെ നടന്നാലും നമ്മള് എതിര്‍ക്കാറുണ്ട്. വിമര്‍ശിക്കാറുണ്ട്. സെലക്ടീവായി പ്രതികരിക്കുകയും സെലക്ടീവായി മൗനം അവലംബിക്കുകയും ചെയ്യുന്ന മതേതര ബുദ്ധിജീവികളുടെ ശബ്ദത്തിന്റെ ഉറവിടം ഉദര നിമിത്തമെന്ന് വിമര്‍ശിക്കുന്നത് അതുകൊണ്ടാണ്.
ജയ് ശ്രീരാം വിളികളിലെ പ്രതികരിക്കൂ എന്നാണ് നിര്‍ബ്ബന്ധമെന്ന് പറയുമ്പോഴാണ് ഇവരുടെ ഇരട്ടത്താപ്പ് പുറത്താകുന്നത്ഈ ക്രൂരതയില്‍ കേരളത്തിലെ ശേഷ്ടരായ മാതേതരവാദികളായ അടൂര്‍ ഗോപാലകൃഷ്ണനും കമാലുദ്ദിനും ടി പത്മാനാഭനും അടക്കമുള്ള സംസ്ക്കാരിക വാദികള്‍ പ്രതികരിക്കണം അപലപിക്കണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഉത്തര്‍ പ്രദേശും ഗുജറാത്തും ആണോയെന്ന് മൈക്രോസ്കോപ്പ് ഉപയാഗിച്ച് പരിശോധിക്കുന്ന ശശി തരൂര്‍ എവിടെ ? മഹാരാഷ്ട്ര കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള വേണുഗോപാല്‍ എന്തെ മിണ്ടാത്തത്? അതൊ ലോക്ക്ഡൗണ്‍ ആയതുകൊണ്ടാണൊ ശരി തരൂരും രാഹുല്‍ പ്രിയങ്ക സഹോദരങ്ങളും അറിയാതെയും പറയാതെയും ഇരിക്കുന്നത്. ഇത് അപലപനീയമാണെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: