പത്തനംതിട്ട: ജല അതോറിറ്റിയുടെ പദ്ധതികള്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കിയതിനു പിന്നില്‍ കേന്ദ്രത്തില്‍ നിന്നും ജല്‍ ജീവന്‍ മിഷനിലടക്കം ലഭിക്കാനുള്ള ആയിരക്കണക്കിന് കോടി രൂപ കിഫ്ബിയിലേക്കു മാറ്റാനുള്ള തന്ത്രമെന്ന് സൂചന. 2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പ്രതിദിനം ഒരാള്‍ക്ക് 55ലിറ്റര്‍ വെളളം ലഭിക്കണമെന്നാണ് പദ്ധതി ലക്ഷ്യം.
ലഭ്യമായ വിവരമനുസരിച്ച് രാജ്യത്തെ 17.87 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 14.6 കോടി കുടുംബങ്ങള്‍ക്ക് ഇതുവരെ ഗാര്‍ഹിക വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍ ഇല്ല. ഇവര്‍ക്കുകൂടി ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കുന്നതിന് മൊത്തം പദ്ധതി ചെലവ് ഏകദേശം 3.60 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 2.08 ലക്ഷം കോടി രൂപയായിരിക്കും. ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതില്‍ 90 ശതമാനംചിലവും കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാനസര്‍ക്കാരും വഹിക്കണം. കേരളത്തില്‍ 50ശതമാനം കേന്ദ്രവും ബാക്കി 50 ശതമാനം സംസ്ഥാനവും എന്ന നിലയിലാണ്ഫണ്ട് പങ്കിടല്‍ രീതി.
ജല്‍ജീവന്‍ പദ്ധതിയില്‍ കേരളത്തിന് 22000കോടിരുപയാണ് ലഭിക്കുന്നതന്നാണ് സൂചന. കേന്ദ്രത്തിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത്. റോഡ് വികസനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിങ്ങനെ ഏതുമേഖല എടുത്താലും കേന്ദ്രപദ്ധതിസംസ്ഥാനത്ത് പേരുമാറ്റി നടപ്പാക്കുകയും അതിന്റെ ഫണ്ട് കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലേക്ക് മാറ്റി സംസ്ഥാനത്തിന്റെതാക്കി ചിലവഴിക്കുകയുമാണ് പതിവ്.
ജല്‍ജീവന്‍ മിഷനിലുടെ സംസ്ഥാനത്തിന് ലഭിക്കുന്ന ഇരുപതിനായിരത്തിലേറെ കോടിരൂപ ഇത്തരത്തില്‍ കിഫ്ബിയിലേക്ക് മാറ്റാനുള്ള നീക്കമാണ് ജലഅതോറിറ്റി പദ്ധതികള്‍ മുഴുവന്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കാനുള്ള ഉത്തരവിന്റെ പിന്നിലെന്നാണ് സൂചന.2024നുള്ളില്‍ നടപ്പാക്കേണ്ട പദ്ധതിയില്‍ കേരളത്തിലെത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇരുപത്തിരണ്ടായിരം കോടിരൂപയാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 55ലക്ഷം ഗ്രാമീണഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വെയ്‌ക്കുന്നത്.
ഈ പദ്ധതി നടപ്പാക്കാനുള്ള ആദ്യ ഘട്ട തുകയായ101.29കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ ഇതില്‍ 78.44 കോടിരൂപയും കേരളസര്‍ക്കാര്‍ ചിലവഴിച്ചില്ല. അതിനാല്‍ രണ്ടാംഘട്ട തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 248.76കോടിരൂപയാണ് സംസ്ഥാനത്തിന് നീക്കിവച്ചിരുന്നത്. സംസ്ഥാനം ഇതിനുള്ള പ്രൊപ്പോസല്‍പോലും സമയത്തിന് സമര്‍പ്പിച്ചില്ല. ഇതെല്ലാം ഈപദ്ധതി കിഫ്ബിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: