കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം 10 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിയില്‍ വ്യാപൃതരായി. പലരും ജോലി സമയത്തിനുശേഷവും ആശുപത്രി കാര്യങ്ങളില്‍ സജീവമായി പങ്കാളികളായി. മാര്‍ച്ച് 15ന് ശേഷം ഇവരില്‍ ചുരുക്കം ചിലരെ വീട്ടില്‍ പോയിട്ടുള്ളൂ.
എച്ച് 1 എന്‍ 1, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് രോഗികളെ ചികിത്സിച്ച് രോഗവിമുക്തമാക്കിയ അനുഭവ പാരമ്പര്യം ഉള്ള ഡോക്ടര്‍മാരുടെ സേവനം ഈ ദുര്‍ഘട ഘട്ടത്തെ തരണം ചെയ്യാന്‍ സഹായിച്ചു.ഡോ.കുഞ്ഞിരാമന്, ഡോ കൃഷ്ണ നായിക്, ഡോ ജനാര്‍ദ്ദന നായിക്, ഡോ നിസാര്‍ അഹമ്മദ്, ഡോ ജിതിന് രാജ്, ഡോ ആര്. പ്രവീണ്‍, ഡോ അപര്‍ണ്ണ എന്നിവരാണ് കോവിഡ് രോഗികളെ ചികിത്സിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ കെ.കെ രാജാറാം, അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസ്, ആര്‍എംഒ ഡോ ഗണേഷ് എന്നിവര്‍ സര്‍വ്വ പിന്തുണയുമായി മെഡിക്കല്‍ ടീമിനൊപ്പം ചേര്‍ന്നു.
നേഴ്സിങ് സൂപ്രണ്ട് സ്നിഷി, ഹെഡ് നേഴ്സുമാരായ സൂര്യ, മിനി വിന്‍സെന്റ്, കമലാക്ഷി, നിഷ, ബിന്ദുമോള്‍, സി.എച്ച് പുഷ്പ, ജസീല, സുധ, വനജ, ആന്‍സമ്മ, സുജ, ശ്രീജ, നിര്‍മ്മല സ്റ്റാഫ് നേഴ്സുമാര്‍, നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ലാബ് ടെക്നീഷ്യന്മാര്, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റുമാര്‍, ഇലക്ട്രിഷ്യന്മാര്, ഡ്രൈവര്‍മാര്‍, ക്ലീനിങ് ജീവനക്കാര്‍ എന്നിവടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തന മികവും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമായി.
ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ വിജയമാതൃകയെ പഠന വിധേയമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: