ന്യൂദല്‍ഹി: ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ. സംസ്ഥാനത്ത് നിലവില്‍ ഒരു കൊറോണ രോഗി പോലും ഇല്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിലവില്‍ ഒരു കൊറോണ രോഗി പോലും ഗോവയില്‍ അവശേഷിക്കുന്നില്ലെന്ന കാര്യം അറിയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതുവരെ ഗോവന്‍ ജനത നല്കിയ സഹകരണം മെയ് 3 വരെ തുടരണമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
ഗോവയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.ഇവരെല്ലാം രോഗമുക്തി നേടി. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കൊറോണ വൈറസിന് എളുപ്പം പടരാമായിരുന്ന സംസ്ഥാനമായിരുന്നു ഗോവ. പക്ഷേ, അതനുവദിക്കാതിരുന്ന ഈ ബിജെപി സംസ്ഥാനത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ വാഴ്ത്തലുകള്‍ വന്നില്ല,
കൂലിയെഴുത്തുകളുടെ അലങ്കാരങ്ങളുമുണ്ടായില്ല.പക്ഷേ, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ യാക്കോവ് ഫിന്കല്സ്റ്റീന്, ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഗ്രെഗ് വില്കോക്, പോളണ്ട്് കോണ്‍സല്‍ തുടങ്ങി ഗോവയ്ക്ക് ആഗോള തലത്തില്‍ നല്കിയ അഭിനന്ദന സന്ദേശങ്ങള്‍ ഏറെ. ബ്രിട്ടീഷ് പൗരന്മാര് പലരും സ്വന്തം നാട്ടിലേക്ക് പോകാതെ ഗോവയില്‍ തങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.
ഗോവയുടെ പോരാട്ടം ഇങ്ങനെ ചുരുക്കാം:
ജനുവരി 21: കൊറോണയെ കരുതിയിരിക്കാന്‍ ആരോഗ്യ മുന്നറിയിപ്പു നല്‍കിത്തുടങ്ങി. 28: ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സംശയം തോന്നിയ ആദ്യ കേസ് പരിശോധനയ്ക്കയച്ചു 30: ആരോഗ്യാവസ്ഥയുടെ പ്രഖ്യാപനം നി
ര്‍ബന്ധമാക്കി. മാര്‍ച്ച് 13: കൊറോണയെ ‘അറിയിക്കേണ്ട രോഗമായി’ പ്രഖ്യാപിച്ചു. 14: സിനിമാശാല, പൂളുകള്‍, കാസിനോ, സ്പാ പൂട്ടി. 19: പബ്ബുകള്‍, മാളുകള്‍, സ്കൂളുകള്‍ പൂട്ടി. 20: യാത്രാ വാഹനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു. 22: ജനതാ കര്‍ഫ്യൂ സമ്പൂര്‍ണം, അതിര്‍ത്തികള്‍ അടച്ചു. 25: ആദ്യ പോസിറ്റീവ് പരിശോധനാ ഫലം വന്നു. 25: ആദ്യ കൊറോണ ചികിത്സാ ആശുപത്രി തുറന്നു. 29: സ്വന്തമായി പരിശോധനാ ലാബ് പ്രവര്‍ത്തനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: