തൊടുപുഴ: പനിയും തൊണ്ട വേദനയും ബാധിച്ച് കാരിക്കോട് ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ പരിശോധനാഫലം നെഗറ്റീവ്. തൊടുപുഴക്ക് സമീപം കുമ്മം കല്ലില്‍ താമസിച്ച് നിര്‍മാണ ജോലികളില്‍ ഏര്പ്പെട്ടിരുന്നയാളെയാണ് വ്യാഴാഴ്ച കോവിഡ് ലക്ഷണങ്ങളോടെ കാരിക്കോട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെത്തിച്ച ഇയാളുടെ സ്രവം പരിശോധക്കായി ശേഖരിക്കുകയായിരുന്നു. പരിശോധന ഫലം എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. കൂടാതെ വെള്ളിയാഴ്ച മരണപ്പെട്ട അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ പരിശോധന ഫലവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. പെരുമ്പിള്ളിച്ചിറയില്‍ താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അഷറഫ് അലി ഷേക്കാണ് (29) മരിച്ചത്. റിസല്‍ട്ട് നെഗറ്റീവായതോടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: