മുംബൈ : ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലിക്കോപ്ടറിലൂടെ പണം വിതരണം ചെയ്യുന്നതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കര്‍ശ്ശന നടപടിയുമായി കേന്ദ്രം. കന്നട വാര്‍ത്താ ചാനലായ പബ്ലിക് ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് ചാനലിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ഈമാസം 15 ബുധനാഴ്ച വൈകിട്ട് 8.30ന് സംപ്രേഷണം ചെയ്ത ബുള്ളറ്റിനിലാണ് ഈ വ്യാജ വാര്‍ത്ത ഉള്‍ക്കൊള്ളിച്ചിരുന്നത്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പിഐപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം. നഗേന്ദ്രസ്വാമിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
വ്യാജ വാര്‍ത്ത നല്കിയ ചാനലിന്റെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ വാര്‍ത്താ വിതണ മന്ത്രാലയത്തെ അറിയിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ നോട്ടീസിന് ചാനല്‍ മറുപടി നല്‍കണം.
പബ്ലിക് ടിവി വാര്‍ത്ത നല്‍കിയത് വിശ്വസിച്ച് ജനങ്ങള്‍ വ്യാപകമായി വിടിന് പുറത്തിറങ്ങി ഹെലിക്കോപ്ടര്‍ പറക്കുന്നതിനായി വഴികളില്‍ കാത്തിരുന്നു. കുടാതെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിച്ചിരുന്നു. വാര്‍ത്ത വൈറലായതോടെ ഇത് വ്യാജമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: