കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റ് ബസ് സ്റ്റാന്റിലേക്ക് മാറ്റി. മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്റിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവെക്കാനും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൗകര്യപ്രമായ രീതിയില്‍ ബസ്സ്റ്റാന്റ് പച്ചക്കറി വില്‍ക്കാനായി ഉപയോഗപ്രദമാക്കിയത്. ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനായി ഇവിടെ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: