തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനയായി. ആഴ്ചയില്‍ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറിന് ഇളവ് ഉണ്ടാകില്ല.
ലോക് ഡൗണിനെ തുടർന്ന് നിരവധി പേരാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ട് മുടിവെട്ടിച്ചതും മൊട്ടയടിച്ചതും. മക്കളുടെ മുടി വെട്ടുന്ന മാതാപിതാക്കളുടെയും ഭർത്താവിന്റെ മുടി വെട്ടുന്ന ഭാര്യമാരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
തിങ്കളാഴ്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. പൊതു ഗതാഗതത്തിന് തല്‍ക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറില്‍ നാല് പേര്‍ക്ക് യാത്ര അനുമതി നല്‍കും. നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.
ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തല്‍. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങി പരമ്ബരാഗത തൊഴില്‍ മേഖലകളിലും ഇളവ് നല്‍കാന്‍ ധാരണയുണ്ട്. ഏപ്രില്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: