ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇകള്‍) നിര്‍മിച്ചു നല്‍കാനൊരുങ്ങി റെയില്‍വെ. റെയില്‍വെയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലൂടെയാണിത്.
ഈ മാസം 30,000ലധികം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. മെയ് മാസത്തോടെ ഇത് ഒരു ലക്ഷമാക്കും. ഉത്തര റെയില്‍വെയുടെ കീഴില്‍ പഞ്ചാബിലെ ജഗാധരിയിലുള്ള നിര്‍മ്മാണശാലയിലാണ് സുരക്ഷാ കവചത്തിന്റെ ആദ്യ മാതൃക നിര്‍മ്മിച്ചത്. ഗ്വാളിയോറിലെ ഡിആര്‍ഡിഒ ലാബില്‍ ഇവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഇവര്‍ക്കു രോഗം ബാധിക്കാതിരിക്കാനുള്ള കരുതലെന്ന നിലയിലാണിതെന്ന് റെയില്‍വെ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിച്ചെന്നും നിര്‍മാണം ആരംഭിച്ചുവെന്നും റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു.
റെയില്‍വെയുടെ അയ്യായിരത്തില്‍പ്പരം ബോഗികളില്‍ ഇതിനകം 80,000 ബെഡുകളോട് കൂടി ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: