ചെന്നൈ : പ്രോട്ടോക്കോള്‍ ലംഘിച്ച് തമിഴ്നാട്ടില്‍ കോവിഡ് രോഗിയുടെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സംസ്കാര ചടങ്ങില്‍ മുന്‍ മന്ത്രിയടക്കം നിരവധി പേരാണ് പങ്കെടുത്തത്.
അമ്പതിലധികം പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചാണ് സംസ്കാര ചടങ്ങിന് ആളുകള്‍ ഒത്തു കൂടിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ചെന്നൈയില്‍ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: