Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി വിതരണം ചെയ്തത് 72000 കിറ്റുകള്‍, 55000 ഭക്ഷണപ്പൊതികള്‍

ആയിരം പുരുഷന്മാരും 350 വനിതകളുമാണ് ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. 1900 വീടുകളില്‍ കുടിവെള്ളമെത്തിച്ചു. പൊരിവെയിലില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും കുടിവെള്ളവും ഇളനീരും എത്തിക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 11:56 am IST
inSeva Bharathi

കോഴിക്കോട്: കോവിഡ് രോഗബാധയില്‍ ദുരിതമനുഭവിക്കുന്ന സമൂഹത്തിന് കൈത്താങ്ങായത് സേവാഭാരതി. സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സേവാഭാരതിയും കൈകോര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന സ്ത്യുതര്‍ഹമായ സേവന പ്രവര്‍ത്തനം ഏറെ ശ്രദ്ധപിടിച്ച്പറ്റിയതായിരുന്നു. ജില്ലയില്‍ 72,000 ത്തോളം വിഷു കിറ്റുകളാണ് വിതരണം ചെയ്തത്. 55000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. 810 പേര്‍ക്ക് സൗജന്യ മരുന്ന് എത്തിച്ചു, ഒരു ലക്ഷത്തോളം മാസ്‌ക്കാണ് ജില്ലയില്‍ വിതരണം ചെയ്തത്. മൂവായിരം സാനിറ്റൈസറുകളും വിവിധയിടങ്ങളിലായി വിതരണം ചെയ്തു. 

18 ആംബുലന്‍സുകളോടൊപ്പം ചെറുതും വലുതുമായ ആയിരത്തോളം വാഹനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആയിരം പുരുഷന്മാരും 350 വനിതകളുമാണ് ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. 1900 വീടുകളില്‍ കുടിവെള്ളമെത്തിച്ചു. പൊരിവെയിലില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും കുടിവെള്ളവും ഇളനീരും എത്തിക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഏതാണ്ട് 5000 കിലോ തണ്ണിമത്തനാണ് ഉപയോഗിച്ചത്. 1000 ഇളനീരും ഇതിനുവേണ്ടി ഉപയോഗിച്ചു. 85 സ്ഥലങ്ങള്‍ ശുചീകരിച്ചു. സന്നദ്ധ സംഘടനകളെ ഒഴിവാക്കുകയാണെന്ന പേരില്‍ സേവാഭാരതിയെ മാറ്റി നിര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ അതിജീവിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെ സേവാഭാരതി ഏകോപിപ്പിച്ചത്.

സേവാഭാരതിയും ബിജെപിയും ചേര്‍ന്ന് മണക്കടവിലെ 150 ഓളം കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. സേവാഭാരതി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അരവിന്ദനില്‍ നിന്ന് പീച്ചനാരി പാറപ്പുറത്ത് വേലായുധന്‍ കൈനീട്ടം ഏറ്റുവാങ്ങി.  മണക്കടവ് സേവാഭാരതി പ്രസിഡന്റ് ദിലീപ്കുമാര്‍, ബിജെപി സെക്രട്ടറി ടി.വി. ചന്ദ്രദാസന്‍, പ്രസിഡന്റ് സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപി കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ മൂന്നുറോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍  ഉദ്ഘാടനം ചെയ്തു. കെ.കെ. രജിഷ്, കെ.എം. ബാലകൃഷ്ണന്‍, തറമല്‍ രാഗേഷ്, കെ. വല്‍സരാജ്, സി കെ. ഷാജു, പ്രസൂണ്‍ കല്ലോട്, ജുബിന്‍ ബാലകൃഷ്ണ്‍, ടി.എം. ഹരിദാസ് ,കെ.എം. അമരേഷ് എന്നിവര്‍ സംബന്ധിച്ചു.

പന്തീര്‍പാടം ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ വിഷുക്കിറ്റ് വിതരണം ചെയ്തു. ആര്‍എസ്എസ് കോഴിക്കോട് ഗ്രാമജില്ലാ വ്യവസ്ഥാ പ്രമുഖ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ. സുനില്‍ കുമാര്‍, പെണ്ണുട്ടി, സി.കെ. ചന്ദ്രന്‍ കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാറക്കോട്ടുതാഴം: ബിജെപി പാറക്കോട്ടുതാഴം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറമ്പടി മീത്തല്‍ സുകുമാരന്റെ സ്മരണാര്‍ത്ഥം വിഷുകിറ്റ് വിതരണം ചെയ്തു. അനില്‍,കെ.ടി. വിപിന്‍, പ്രദീപന്‍, രാജേഷ്(തമ്പി), ദിനേശ് കുമാര്‍, ഇ.എം. മനോജ്, എന്നിവര്‍ സംബന്ധിച്ചു.

വിജിലിന്റെ ആഭിമുഖ്യത്തില്‍ വിഷു- അംബേദ്കര്‍ ദിനം പ്രമാണിച്ച് പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.  കോഴിക്കോട്, മലപ്പുറം, ഏറണാകുളം, ആലപ്പുഴ ജില്ലകളിലെ പിന്നാക്ക കോളനി പ്രദേശങ്ങളിലെ 800 പേര്‍ക്കാണ് ധനസഹായവും കിറ്റും നല്‍കിയത്. വിജില്‍ സ്ഥാപകനും മിസോറാം ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ളയാണ് ധനസഹായം നല്‍കിയത്. ധനസഹായത്തിന്റെ ഉദ്ഘാടനം ചങ്ങരംകുളത്തു കെ.കെ. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.  

ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംതോട്, ചുങ്കം, കോരങ്ങാട്, പൊടുപ്പില്‍ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടവും നമോ വിഷുക്കിറ്റുകളും നല്‍കി. ഗിരീഷ് തേവള്ളി, കെ.പി. ശിവദാസന്‍, വി.പി. രാജീവന്‍, ചന്ദ്രന്‍ മൂന്നാംതോട്, എം.ബി. ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പൊതു അടുക്കളയിലേക്ക് പച്ചക്കറി നല്‍കി. രാമദാസ് മണലേരി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയ വീട്ടിലിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, വാര്‍ഡ് മെമ്പര്‍ പി.വി. കുഞ്ഞിരാമന്‍, യു.വി. ചാത്തു, ടി.വി. ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.

നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി  യുവമോര്‍ച്ച ഇരുന്നുറോളം പച്ചക്കറി കിറ്റുകള്‍  വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.ആര്‍.  പ്രഫുല്‍ കൃഷ്ണന്‍ ന്റെ നേതൃത്വത്തില്‍  യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിധിന്‍ അറക്കിലാട്, രഗിലേഷ് അഴിയൂര്‍, പ്രബിത്ത് പുതുപ്പണം, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. പ്രയാസം നേരിടുന്നവര്‍ക്കായി വരും ദിവസങ്ങളിലും വിതരണം ചെയ്യാനുള്ള കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

നിര്‍ധന കുടുംബങ്ങള്‍ക്ക് ഉള്ളിയേരി കന്മന ശ്രീ കരിയാത്തന്‍ ക്ഷേത്ര കമ്മറ്റി  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ , സിക്രട്ടറി  മധുസൂദനന്‍ കാവോട്ട്, രാധാകൃഷ്ണന്‍ നെസ്റ്റ്, മണി കന്മന, ശിവദാസന്‍ കന്മന എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കരുമലയിലെ സര്‍ക്കാര്‍ ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും പൊന്നാട അണിയിച്ചും അഭിനന്ദനകുറിപ്പു നല്‍കിയും ബിജെപി  ആദരിച്ചു.  ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, എം.കെ. വേണുഗോപാലന്‍, ടി.പി. ഭരതന്‍, ഗോവിന്ദന്‍ നായര്‍, വിജയന്‍ മുല്ലോളി, ടി.പി. ശ്രീജിത്ത് , പി. ഗിരീഷ്, എം. രാജന്‍, എം. ജയപ്രസാദ്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Sevabharathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.