നദീഷു ഗംഗാ കവി കാളിദാസഃ
ആചാര്യ ഭാരതസ്യ പ്രസിദ്ധഃ കവിഃ കഃ? (ആചാര്യ! ഭാരതത്തിലെ പ്രസിദ്ധനായ കവി ആരാണ്?)
സംശയഃ നാസ്തി. കവികുലഗുരുഃ കാളിദാസഃ ഏവ (സംശയം വേണ്ട. കവി കുടുംബത്തിന്റെ ഗുരുവായ കാളിദാസന്‍ തന്നെ)
അഭിജ്ഞാനശാകുന്തളം തസ്യ പ്രസിദ്ധം നാടകം കിം? (അഭിജ്ഞാനശാകുന്തളം അദ്ദേഹത്തിന്റെ പ്രസിദ്ധനാടകമാണല്ലെ?)
ആം തസ്യ നാടകസ്യ കീര്‍ത്തിഃ വിശ്വേ സര്‍വത്ര അസ്തി (ശരി. ആ നാടകത്തിന്റെ കീര്‍ത്തി ലോകത്തെല്ലായിടത്തുമുണ്ട്)
കാളിദാസസ്യ മഹാകാവ്യസ്യ നാമ കിം?( കാളിദാസന്റെ മഹാകാവ്യത്തിന്റെ പേര് എന്താണ്?)
കാളിദാസഃ മഹാകാവ്യദ്വയം ലിഖിത വാന്‍. രഘുവംശഃ, കുമാര സംഭവം ച (കാളിദാസന്‍ രണ്ടുമഹാകാവ്യങ്ങളെഴുതി .രഘുവംശവും കുമാര സംഭവവും)
കാളിദാസസ്യ നാമ്‌നി ‘കാ ത്വം ബാലേ കാഞ്ചനമാലാ …” ഇതി ഏകാം സമസ്യാപൂരണം അഹം പഠിത വാന്‍ അസ്മി (കാളിദാസന്റെ പേരില്‍ ‘കാ ത്വം ബാലേ …. എന്നു തുടങ്ങുന്ന സമസ്യാപൂരണം പഠിച്ചിട്ടുണ്ട്)
ആം കാളിദാസഃ വിക്രമാദിത്യസദസൗ വിദ്യമാന നവരത്നേഷു ഏകഃ ആസീത് (ശരി .കാളിദാസന്‍ വിക്രമാദിത്യ സദസ്സിലെ ഒന്‍പത് രത്‌നങ്ങളില്‍ ഒരാളായിരുന്നു)
മേഘസന്ദേശം തസ്യ കാവ്യം കില?(മേഘസന്ദേശം അദ്ദേഹത്തിന്റേതല്ലെ?)
ഉത്തമം ഭവാന്‍ കിഞ്ചിത് ജാനാതി. മേഘസന്ദേശം, ഋതുസംഹാരം ഖണ്ഡകാവ്യ ദ്വയം ,വിക്രമോര്‍വശീയം, മാളവികാഗ്‌നിമിത്രം ഇതിനാടക ദ്വയം ച തേന രചിതം (മിടുക്കന്‍ നിനക്ക് കുറച്ചൊക്കെ അറിയാമല്ലൊ. മേഘസന്ദേശം, ഋതുസംഹാരം എന്ന കാവ്യങ്ങളും ,വിക്രമോര്‍വശീയം, മാളവികാഗ്‌നിമിത്രം എന്നീ മറ്റു നാടകങ്ങളും കാളിദാസന്റെ കൃതികളാണ്. അദ്ദേഹമാണെഴുതിയത്.)
അഹം അദ്യ കാളിദാസസ്യ വിഷയേ ഏവ അധികം അധ്യയനം കരോമി. നമസ്‌തെ ശ്രീമന്‍. (ഞാനിന്ന് കാളിദാസനെപ്പറ്റി മാത്രം ഇന്ന് കൂടുതല്‍ പഠിക്കാം. നമസ്‌തെ)
ഉത്തമം കാര്യം .ഏകൈകം ദിനം ഏകൈകം വിഷയം സ്വീകൃത്യ അധ്യയനം കരോതു. ശുഭം ഭവതു(വളരെ നല്ല കാര്യം. ഓരോ ദിവസവും ഒരു വിഷയം ഏറ്റെടുത്ത് പഠിക്കൂ. നല്ലതു വരട്ടെ.)
സന്ദേശം
പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാ-
ദനാമികാ സാര്‍ത്ഥവതീ ബഭൂവ
(പണ്ട് കവികളുടെ പട്ടിക പരിശോധിക്കുമ്പോള്‍ കാളിദാസനെയാണ് ആദ്യമായി ചെറുവിരലില്‍ പരിഗണിച്ചത്.രണ്ടാമനായി കണക്കാന്‍ ഒരാളുണ്ടായില്ല. ചെറുവിരലാല്‍ പരിഗണിച്ച കാളിദാസന്‍ ശ്രേഷ്ഠനായി നിലകൊണ്ടു. ഇന്നും അതിനു തുല്യനായ മറ്റൊരു കവി യില്ലാത്തതിനാല്‍ രണ്ടാമത്തെ വിരലിന്റെ പേര് ആനാമികാ എന്നത് സാര്‍ത്ഥകമായി ഭവിച്ചു.)
കവയഃ കാളിദാസാദ്യാഃ
കവയോഃ വയമപ്യമീ .
പര്‍വതേ പരമാണൗ ച
പദാര്‍ത്ഥത്വം പ്രതിഷ്ഠിതം .
(കവികളെന്നു പറഞ്ഞാല്‍ കാളിദാസന്‍ മുതലായവര്‍ തന്നെ. ഞങ്ങളും കവികളാണ്. പര്‍വതവും പരമാണുവും പദാര്‍ത്ഥങ്ങളാണ്. ആ രീതിയില്‍ ആണറിയപ്പെടുന്നത്. കാളിദാസാദികള്‍ പര്‍വതമാണെന്നും മറ്റുള്ളവര്‍ പരമാണുവാണെന്നും പറയണം )
പ്രതികരിക്കാൻ ഇവിടെ എഴുതുക