ഹൈദരാബാദ്: രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അന്യ സംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മകനെ 1400 കിലോമീറ്റര്‍ സ്്കൂട്ടര്‍ ഓടിച്ച് തിരിച്ചെത്തിച്ച് അമ്മ. 48 കാരിയായ റസിയ ബീഗമാണ് ആന്ധ്രപ്രദേശ് വരെ സ്വന്തം സ്കൂട്ടറില്‍ യാത്രചെയ്ത് മകനെ തിരിച്ച് വീട്ടില്‍ എത്തിച്ചത്.
മാര്‍ച്ച് 12ന് നെല്ലൂരിലെ സോഷയില്‍ സുഹൃത്തിനെ യാത്രയാക്കാന്‍ എത്തിയതാണ് ഇവരുടെ രണ്ടാമത്തെ മകന് നിസാമുദ്ദീന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നിന്നും പ്രത്യേക പാസ് വാങ്ങി മകനെ നാട്ടിലെത്തിക്കാന്‍ റസിയ തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്കൂട്ടറോടിക്കുമ്പോള്‍ ഉള്ളില്‍ ഭയം ഉണ്ടായിരുന്നെന്നും റസിയ പറഞ്ഞു.
നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയ. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. രണ്ട് ആണ്മക്കളാണ് റസിയയ്ക്ക് ഉള്ളത്. മൂത്തയാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.
ലോക്ഡൗണില്‍ പോലീസിനെ വെട്ടിച്ച് സ്കൂട്ടറില്‍ ചുറ്റിയടിക്കാന്‍ പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞു വെക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മൂത്തമകന് പകരം റസിയ തന്നെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: