ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ സമൂഹ്യവ്യാപനം രാജ്യത്ത് തടയാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ആശുപത്രകളില്‍ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ സൈനിക ആശുപത്രികളിലേക്ക് മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ രോഗവ്യാപനം മനഃപൂര്‍വം ഇവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലം സൈന്യത്തിനെ വിളിച്ചിരിക്കുന്നത്. സൈന്യത്തിന്റെ എല്ലാ ആശുപത്രതികളും കൊറോണ പരിശോധനാ സൗകര്യം സജ്ജമാക്കാന്‍ അടിയന്തരനിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നാവിക താവളത്തിലടക്കം രാജ്യത്തുടനീളം 51 സേനാ ആശുപത്രികളില്‍ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള ക്വാറന്റീന് കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തും. ഡല്‍ഹിയിലെ സേനാ സ്കൂളുകളെ ക്വാറന്റീന് കേന്ദ്രങ്ങളാക്കി. നേഴുമാരുടെ ദേഹത്ത് തുപ്പുകളും ആക്രമിക്കുകയും ചെയ്യുന്നവരെ ഇനി സൈന്യമായിരിക്കും പരിചരിക്കുക.
നേരത്തെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് തബ് ലീഗ് കഴിഞ്ഞെത്തി കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കര്‍ശന താക്കീതുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. നിരീക്ഷണത്തിലാക്കിയിരിക്കുന്നവര് നഗ്നരായി നടന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും അവര്‍ക്കു നേരേ തുപ്പുകയും ചെയ്യുന്നെന്ന് ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്കു നേരേ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. തുണിയില്ലാതെ നടക്കുകയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ തുപ്പുകയോ ചെയ്താല്‍ പോലീസ് സഹായം തേടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തബ്ലീഗ് കഴിഞ്ഞ് നിരീക്ഷണത്തില്‍ എത്തിയവരെ പരിചരിക്കാന്‍ വനിത ആരോഗ്യപ്രവര്‍ത്തകര്‍, വനിത പോലീസ് എന്നിവര്‍ പോകേണ്ടതില്ലെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.
തബ് ലീഗ് കഴിഞ്ഞെത്തി നിരീക്ഷണത്തിലുള്ളവരും രോഗം ബാധിച്ചവരും മറ്റ് രോഗികള്‍ക്കും ശല്യമായതോടെയാണു ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയത്. മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലുള്ളവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയതു മുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് രോഗികള്‍ക്കും ഇവര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.
മൊബൈല്‍ ഫോണുകളില്‍ അശ്ലീല ഗാനങ്ങള്‍വെച്ച് ഇവര്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, നഴ്സുമാരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ശുചീകരണ പ്രവര്‍ത്തകരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും, വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അടക്കമുള്ളവരെ സൈന്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്ക് ഉടന്‍ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: