ആധ്യാത്മികതയുടെ ജീവിക്കുന്ന മാതൃകകള്‍ പെരുകുന്നതിനു പകരം ആധ്യാത്മികസ്ഥാപനങ്ങളാണ് നാടെമ്പാടും തല ഉയര്‍ത്തുന്നത് എന്നു കാണാം. ആധ്യാത്മികത സ്ഥാപനവല്ക്കരിക്കപ്പെട്ടപ്പോള് സംഭവിക്കാവുന്ന അപചയം തന്മൂലം ഇവിടെ സംഭവിക്കുന്നില്ലേ? പെന്ഷന് മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ എല്ലാവരും സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ ജോലി തേടി പോകുന്നതു പോലെ ആധ്യാത്മികസ്ഥാപനങ്ങളില് വിധിപ്രകാരം കയറിക്കൂടുകയും അതാതിനു പറഞ്ഞിരിക്കുന്ന വേഷഭൂഷാദികളണിഞ്ഞ് അതാതിടത്തെ മര്യാദകള്‍ ഏറക്കുറെ പാലിച്ച് അവിടെ കഴിയുകയും ചെയ്താല്‍ സ്ഥാപനം നല്കുന്ന സുരക്ഷ അന്ത്യം വരെ കിട്ടുമല്ലോ. സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കും അതിന്റെ വരുമാനക്കണക്കുകളുള്പ്പടെയുള്ള വിവിധതരം പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ വിശ്വസ്തരായ സേവകരെ ആവശ്യമാണു താനും. തന്മൂലം അന്തേവാസികള്‍ക്കു ക്ഷാമം വരുന്നില്ല. ക്രമേണ ഒരു തരം യാന്ത്രികതയും നിലനില്‍പ്പിനായുള്ള നീക്കുപോക്കുകളും ശ്രേണീ (heirarchy) പ്രശ്നങ്ങളും അവയുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതായി കാണാം. ഈ മൂന്നുതലങ്ങളും ചേര്‍ന്ന ഹിന്ദുആധ്യാത്മിക (ആത്മാവിനെ സംബന്ധിച്ചത് ആധ്യാത്മികം) പാരമ്പര്യം, ബാഹ്യവും ആഭ്യന്തരവുമായ എല്ലാതരം വെല്ലുവിളികളെയും അതിജീവിച്ച്, ഇവിടുത്തെ സമൂഹത്തിന്റെ തനിമയേയും കെട്ടുറപ്പിനേയും നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോരുന്നു. രാഷ്ട്രബോധത്തിന്റെ മറ്റെങ്ങുമില്ലാത്ത ഒരു ഉദാത്തമാതൃക അതിവിടെ സൃഷ്ടിച്ചു. ഇത് ഈ ലേഖകന്റെ മാത്രം അഭിപ്രായമല്ല. Fundamental Unity of India എന്ന പുസ്തകം എഴുതിയ Radha Kumud Mookerji, The DeepStructure of India’s Fundamental Unity എന്ന തലവാചകത്തോടെ Editor’s Introduction എഴുതിയ പ്രസിദ്ധ മാര്‍ക്സിയന്‍ ചിന്തകനായ Debiprasad Chattopadhyaya, India A Sacred Geography എന്ന പഠനം തയ്യാറാക്കിയ DianaL. Eck എന്നിവരും അവരുടെ കാഴ്ച്ചപ്പാടിലൂടെ ഈ യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: