കാസര്‍കോട്: കൊറോണകാലത്തും കിടക്കവിരിയിലും, തലയണയുറയിലും പോലും രാഷ്ട്രീയം കലര്‍ത്തി ഇടതുപക്ഷം ജനപ്രീതി നേടാനുള്ള പോറാട്ട് നാടകവുമായി രംഗത്ത്.
നീണ്ടകാലത്തെ സമരപോരാട്ടങ്ങള്ക്കുശേഷം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് 19 ആശുപത്രിയിലാണ് ഇടതുപക്ഷത്തിന്റെ നാറിയ രാഷ്ട്രീയനാടകം അരങ്ങേറിയത്.
പറ്റാവുന്ന വാര്‍ഡുകളിലെല്ലാം ചുവന്ന കിടക്ക വിരിയും തലയിണ ഉറയും വിരിച്ചിട്ടത് വിവാദമായിരിക്കുകയാണ്. കോവിഡ് മഹാമാരി തുടച്ചുനീക്കാനായി രാപ്പകല്‍ ഭേദമന്യേ ആതുരസേവകര്‍ സ്വയം മറന്ന് പരിശ്രമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ മുതലെടുപ്പിനായി ഇത്തരത്തില്‍ വിരികള്‍ വിരിച്ച് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: