Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവരും നമ്മുടെ കുട്ടികള്‍; കൊറോണക്കാലത്ത് കരുതലോടെ കാവല്‍

പൊതുവെ അടങ്ങിയിരിക്കാന്‍ കഴിയാത്തവരാണ് കൗമാരക്കാരായതിനാല്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ അതീവ ജാഗ്രതയിലായിരുന്നു കാവല്‍ പ്രവര്‍ത്തകര്‍. അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 02:53 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് 19 കൂടുന്ന സമയത്ത് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് (കേസില്‍പ്പെട്ട കുട്ടികള്‍) കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്‍കുവാന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ സാങ്കേതിക സഹായത്തോടെയും 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും നടപ്പിലാക്കി വരുന്ന കരുതല്‍ പദ്ധതി ശക്തിപ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു.  

പൊതുവെ അടങ്ങിയിരിക്കാന്‍ കഴിയാത്തവരാണ് കൗമാരക്കാരായതിനാല്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ അതീവ ജാഗ്രതയിലായിരുന്നു കാവല്‍ പ്രവര്‍ത്തകര്‍. അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പലതരത്തിലുള്ള മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കാവല്‍ കുട്ടികളെ വിവിധ ഇടപെടലുകളിലൂടെയും നിരന്തര ആശയ വിനിമയത്തിലൂടെയും പ്രവര്‍ത്തനനിരതമാക്കുകയാണ് കാവല്‍ പ്രവര്‍ത്തകര്‍. പെട്ടെന്നുണ്ടായ നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്കും അവരുടെ കുടുബങ്ങള്‍ക്കും വലിയ വെല്ലുവിളിയായിയിരുന്നു. ഓരോ കുട്ടിയെയും കുടുംബത്തെയും എല്ലാ ദിവസവും ഫോണ്‍ വഴി ബന്ധപ്പെടുന്നു. അവരുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ കൃത്യമായി മനസിലാക്കി, അവര്‍ക്കു കോവിഡ് പ്രതിരോധനത്തിനായി ഒരുക്കിയിട്ടുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കാനായി ചെയ്യാവുന്ന കളികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.

ലഹരി വിമുക്ത ചികിത്സ കഴിഞ്ഞതും കൂടുതല്‍ ശ്രദ്ധ ആവശ്യമായതുമായ കുട്ടികളെ സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കുവാന്‍ സഹായിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ച മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചികിത്സയും മരുന്നും ഉറപ്പാക്കി. വീഡിയോ കോളുകളിലൂടെ അവബോധ രൂപീകരണം, കൗണ്‍സലിങ് എന്നിവ കൃത്യമായി നല്‍കുന്നതിലൂടെ കുട്ടികള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടികളെ കമ്മ്യൂണിറ്റി കിച്ചനുകളില്‍ പ്രവര്‍ത്തന പങ്കാളികളാക്കുന്നതിലും ചില ജില്ലകള്‍ വിജയിച്ചു.

കുട്ടികളെയും കുടുംബങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുന്ന പാചകം, ടിക്‌ടോക് വീഡിയോ, കരകൗശല വസ്തു നിര്‍മാണം, പച്ചക്കറിതോട്ട നിര്‍മാണം, ഫോട്ടോഗ്രാഫി, ചിത്രരചന, കഥാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിത്യവും വീടുകളില്‍ കാവല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളും ചില ജില്ലകളില്‍ നടത്തി വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ വഴി കുടുംബത്തിലെ അംഗങ്ങള്‍ക്കിടയിലെ ആത്മബന്ധം, പരസ്പര സഹായങ്ങള്‍, സംഭാഷണം എന്നിവ മികച്ചതാക്കാന്‍ കഴിഞ്ഞു. ദിവസേന ഈ പരിപാടികള്‍ തുടരുന്നതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രേത്സാഹിപ്പിക്കുകയും മിടുക്കരായ കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. ദു:ഖങ്ങളും സംഘര്‍ഷങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ കുട്ടികളാണ് പൊതുവെ കേസില്‍ പെടാറുള്ളത്. കോവിഡ് കാലഘട്ടത്തെ ഫലപ്രദമായി ഉപയോഗിച്ച സമൂഹത്തില്‍ സ്വീകാര്യരായി മാറുകയാണ് ഇന്നിവര്‍. കാവല്‍ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും വിവിധ പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടപ്പാലാക്കി വരുന്നുണ്ട്.

2016 മുതല്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാവല്‍. 14 ജില്ലകളിലുമായി 1943 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിരന്തര ശ്രദ്ധയും പരിചരണവും നല്‍കി പുനരധിവാസം ഉറപ്പാക്കുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന പദ്ധതി ബാലനീതി ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികള്‍, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, നിയമ സഹായ സമിതി, വിവിധ വകുപ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ കൂട്ടായപ്രവര്‍ത്തനമാണ് കാവല്‍.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരിക്കല്‍ നിയമവുമായി പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തില്‍പ്പെട്ട കുട്ടി വീണ്ടും കേസില്‍ പെടുന്നത് 14% നിന്നും (2015) 3.4% ആയി (2019) കുറയ്‌ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിയമവുമായി പൊരുത്തപ്പെടുവാനാകാത്ത കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കിയ സമഗ്ര പദ്ധതിയാണ് കാവല്‍. കേസില്‍പ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങള്‍ ഈ കാവല്‍ മാതൃക നടപ്പാക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  

Tags: children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.