ചില കാഴ്ചകള്‍ ആശ്വാസകരമല്ല. ചില കേള്‍വികള്‍ അലോസരപ്പെടുത്തുന്നതാവുന്നു. ലോകത്തെ മുഴുവന്‍ ഭയത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തുന്ന കൊറോണ ഭീതി പൊട്ടിപ്പുറപ്പെട്ടപ്പോള്‍തന്നെ ഭാരതം കൃത്യമായ കരുതലുകള്‍ സ്വീകരിച്ചതാണ്.
ഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത രീതിയില്‍ കൃത്യതയോടെയാണ് മോദി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും, അതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാത്ത രീതിയില്‍ സാമ്പത്തിക, ആഹാര, കാര്യങ്ങള്‍ ഒരുക്കിയതും. ഒപ്പം ആശുപത്രികളും, സൗകര്യങ്ങളും സജീവമാക്കി. ഒരു കോണില്‍ നിന്നും ഒരു പരാതിയും ഉയര്‍ന്നില്ല, എല്ലാവരും സര്‍ക്കാരിനൊപ്പം നിലകൊണ്ടു. ഇത് ചിലര്‍ക്ക് അത്രക്കങ്ങ് പിടിച്ചില്ല, ചിലര്‍ക്ക് എന്നല്ല ചില വിഭാഗങ്ങള്‍ക്ക് എന്ന് പറയുന്നതാവും ശരി. എന്നും മോദിജിയുടെ രക്തത്തിന് വേണ്ടി കൊതിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ. മോദി ഒന്ന് വീണു കാണാന്‍, പരാജയപ്പെട്ട് കാണാന്‍ വേണ്ടി തമ്പുരാനോട് ഇരക്കുന്നവര്‍. എന്നാല്‍ തമ്പുരാനാകട്ടെ എപ്പോഴും മോദിക്കൊപ്പം നിലകൊണ്ടു.
സിഎഎയില്‍ ഇപ്പൊ തള്ളിയിടാം എന്നുകരുതിയവര്ക്കും തോറ്റ് പിന്മാറേണ്ടി വന്നു. കൊറോണയുടെ കാര്യത്തില്‍ ഒരു മാസ്സ് ഛഡഠ ആഞഋഅഗ സ്വപ്നം കണ്ട വിഭാഗത്തെയും നാം കണ്ടു. രാജ്യത്തിന് ദുരന്തം വന്നാല്‍ അത് രാജാവിനെ അഥവാ മോദിയെ ബാധിക്കും. മോദിയെ ഇകഴ്ത്താനുള്ള അവസരത്തിന് വേണ്ടി കുറച്ചുപേരെ ബലികൊടുത്താലും കുഴപ്പമില്ല, ഈ ചിന്തയാണ് പലായനത്തിന്റെയും, ബംഗാളി സമരത്തിന്റെയുമൊക്കെ പിന്നില്‍. ലോകം മുഴുവന്‍ തങ്ങളെ പരിഹാസത്തോടെ നോക്കുമ്പോഴും അതിലഭിമാനിക്കുന്ന രീതിയില്‍ ആരാധാനാലയത്തില്‍ കൂട്ടം കൂടുകയും അഹങ്കാരം കാണിക്കുകയും ചെയ്തവര്‍ വിവരം കെട്ടവരായിരുന്നില്ല വലിയ ഡോക്ടര്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. കാസര്‍ക്കോട് ഈ അഹങ്കാരത്തിന് വലിയ വില നല്കിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ നിസാമുദീന്‍ വലിയ ചോദ്യ ചിഹ്നമായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. രോഗാണുക്കളെയും വഹിച്ച് അവര്‍ ഭാരതം മുഴുവന്‍ കറങ്ങുന്നു. അവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനം കഷ്ടപ്പെടുന്നു. ഇതെല്ലാം കേവലം ബുദ്ധിശൂന്യതയായി കണക്കാക്കാന്‍ കഴിയില്ല. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കവും അതുവഴി മോദി എന്ന ഭാരതത്തിന്റെ പ്രത്യാശയെ താറടിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്. അത് സ്വന്തം നാശത്തിന് തന്നെ വഴിവച്ചായാലും കുഴപ്പമില്ല എന്നത് ഭീകരവാദത്തിന്റെ മാര്‍ഗം തന്നെയാണ്. സ്വന്തം സമൂഹത്തിലെ ഒരു വിഭാഗം ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ മൗനം പൂണ്ട് നില്‍ക്കുന്നതാണ് ഏറ്റവും ഖേദകരം. ഈ മൗനമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനം.
ഭാരതത്തിന്റെ ഒരു കോണിലിരുന്ന് എനിക്ക് അരി വേണം എന്ന് ഒരു സാധാരണ പൗരന് ആവശ്യപ്പെട്ടപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞ പ്രധാനമന്ത്രി, കോടിക്കണക്കിന് ദരിദ്രരുടെ, കര്‍ഷകരുടെ, വിധവകളുടെ, വൃദ്ധജനങ്ങളുടെ അക്കൗണ്ടിലേക്ക് മണിക്കൂറുകള്‍കൊണ്ട് പണമെത്തിക്കാന്‍ സാധിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ഓരോകോണിലും അരിയും പയറും എത്തിക്കാന്‍ കഴിഞ്ഞ ഭരണസംവിധാനം ഇതിന് മുന്‍പ് നാം കണ്ടിട്ടില്ല. ഒരു നിര്‍ണ്ണായക ഘട്ടം വന്നാല്‍ ആശുപത്രിയാവാന്‍ ട്രെയിനുകള്‍ പോലും തയ്യാറായിക്കഴിഞ്ഞു.
നമുക്ക് പ്രാര്‍ത്ഥിക്കാം ഭാരതം അതിവേഗം ഈ ദുരന്തവഴിയില്‍ നിന്നും മോചനം നേടാന്‍. ആര് ശ്രമിച്ചാലും എന്റെ രാജ്യം തോല്‍ക്കില്ല. തോല്ക്കാന് നാം സമ്മതിക്കില്ല.
വസുധൈവ കുടുംബകം…
ലോകാ സമസ്താ സുഖിനോ ഭവന്തു…
പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് ഇതുരുവിട്ടവരാണ് നമ്മുടെ പൂര്‍വ്വികര്‍. മഹാഭാരതവും രാമായണവും കാണരുത് എന്ന് പറയുന്നവരോട് നമുക്ക് പറയാം, ഞങ്ങള്‍ കാണും വായിക്കും. ബ്രാഹ്മണ ശൂദ്ര പോരിന്റെ കഥകളും, നങ്ങേലിയുടെ മുലയും പൊക്കിപ്പിടിച്ച് വരുന്ന അന്തം കമ്മികളോടും പറയാം കര്‍മ്മമാണ് വര്‍ണ്ണം, വര്‍ണ്ണമാണ് യജ്ഞം, അറിവാണ് ബ്രാഹ്മണന്. ആചാര്യനും, കര്‍മ്മിയും, ഹവിസ്സും അഗ്നിയും ബ്രഹ്മം തന്നെ. ബ്രാഹ്മണനും ചണ്ടാളനും ബ്രഹ്മം തന്നെ. ഭാരതത്തിന് ഉച്ചനീചത്വമില്ല. ഉണ്ടാക്കിയവര്‍ ഇന്ന് പുറത്താണ്, അധികാരത്തിന് പുറത്ത്.
അലിഅക്ബര്‍
(ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: